പങ്ക് വെക്കാം

Atmel കമ്പനുയുടെ Atmega സീരീസിലെ 28 പിന്നുകളുള്ള ATmega8, ATmega8A, ATmega168, ATmega328, ATmega328P (ആർഡ്വിനോ ബോര്‍ഡ്‌ല്‍ ഉപയോഗിക്കുന്ന മൈക്രോകണ്‍ട്രോളര്‍ ഐസിയാണ് ATmega328P) തുടങ്ങിയ 8ബിറ്റ് മൈക്രോകണ്‍ട്രോളര്‍ ഐസികള്‍ പ്രോഗ്രാം ചെയ്തുപഠിക്കാനുള്ള അതിനൂതന ഡെവലപ്പ്മെന്‍റ് സിസ്റ്റമാണ് ഇലക്ട്രോണിക്സ് കളരി ഡെവലപ്പ്മെന്‍റ്  ബോര്‍ഡ്‌. പ്രോഗ്രാമുകള്‍ വികസ്സിപ്പിക്കുനതിനുള്ള ഇന്‍റെസ്ട്രിയല്‍ ഡെവലപ്പ്മെന്‍റ്  എന്‍വിയോണ്‍മെന്‍റ് അഥവാ IDE യും പ്രോഗ്രാം മൈക്രോകണ്‍ട്രോളര്‍ ഐസിയിലേക്ക് പകര്‍ത്തുന്നതിനുള്ള പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറുകളും സൌജന്യമായി ഉപയോഗിക്കാം എന്നതാണ് ഏറ്റവും എടുത്തു പറയാവുന്ന പ്രത്യേകത.

ഇലക്ട്രോണിക്സ് കളരി ഡെവലപ്പ്മെന്‍റ് ബോര്‍ഡ്‌

മൈക്രോകൺട്രോളിന്റെ പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനു വേണ്ടി വിവിധ ഇൻപുട്ട് ഉപകരണങ്ങളും ഔട്ട്പുട്ട് ഉപകരണങ്ങളും വളരെ വ്യവസ്ഥാപിതമായി ഘടിപ്പിച്ചിരിക്കുന്നു. electronicskalari.com ൽ ഇവയൊക്കെ ടെസ്റ്റ് ചെയ്യാനുള്ള സാമ്പിൾ കോഡുകളും നൽികിയിട്ടുണ്ട്. (കോപ്പി-പേസ്റ്റ് ചെയ്യാതെ കോഡ് നോക്കി മനസ്സിലാക്കി സ്വയം ടൈപ് ചെയ്ത് ടെസ്റ്റ് ചെയ്യാൻ ശ്രമിക്കുക) അത്കൊണ്ട് തന്നെ കാര്യങ്ങൾ പെട്ടന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ഇനി ഏതൊക്കെ ഇൻപുട്ട്/ഔട്ട്പുട്ട് ഉപകാരങ്ങളാണ് ഘടിപ്പിച്ചിരിക്കുന്നത് എന്ന് നോക്കാം.

ഇൻപുട്ട് ഉപകാരങ്ങൾ

  • മൈക്രോ സ്വിച്ച്
  • ഡിപ് സ്വിച്ച്
  • LM 35 ഊഷ്മാവ് സെൻസർ
  • ADC പ്രിസെറ്റുകൾ
  • ക്ലോക്ക് ഐസി DS1307
  • EEPROM ഐസി 24C04

മൈക്രോ സ്വിച്ച്
മൈക്രോകണ്‍ട്രോളറിലേക്ക് ഇന്‍പുട്ട് കൊടുക്കാന്‍ മിക്ക പ്രൊജെക്റ്റുകളിലും ഉപയോഗിക്കുന്ന ഡിവൈസാണ്‌ മൈക്രോ സ്വിച്ചുകൾ. വളരെ ഇൻസ്റ്റന്റായി ഇന്പുട് നല്കാൻ ഇവ സഹായിക്കുന്നു.

ഡിപ് സ്വിച്ച്
ഡ്യൂവൽ ഇൻ ലൈൻ പാക്കേജ് എന്നതിന്റെ ചുരുക്കമാണ് ഡിപ് (DIP) നാല് സ്വിച്ചുകൾ ചേർത്ത് വച്ച സ്വിച്ചുകളുടെ ഒരു ഗ്രൂപ്പാണ് ഇവ നാലിൽ കൂടുതലുള്ള ഗ്രൂപ്പും ലഭ്യമാണ്. മൈക്രോ സ്വിച്ചുകളിൽനിന്നും വിഭിന്നമായി, ഓൺ എന്ന കണ്ടീഷൻ അല്ലെങ്കിൽ ഓഫ് എന്ന കണ്ടീഷൻ സ്ഥിരമായി മാക്രോകോൺട്രോളിലേക്കു നൽകാനാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്.

LM35 ഊഷ്മാവ് സെൻസർ
അന്തരീക്ഷോഷ്മാവ് അളക്കുന്നതിനു വളരെ വ്യാപകമായി ഉപയോഗിക്കുന്ന സെൻസറാണ് LM35. വളരെ വിലക്കുറവും ഉപയോഗിക്കാനുള്ള എളുപ്പവും മികച്ച പ്രകടനവുമാണ് ഇവയെ ജനപ്രിയമാക്കിയത്.കൂടുതലറിയാൻ തെർമോമീറ്റർ എന്ന പോസ്റ്റ് കാണുക.

പ്രീസെറ്റുകൾ
പൂജ്യം മുതൽ അഞ്ചു വോൾട് വരെ മാറ്റാവുന്ന തരത്തിൽ രണ്ടു പ്രീസെറ്റുകൾ ഈ ബോർഡിൽ നൽകിയിരിക്കുന്നു. ADC ഇൻപുട്ടിലേക്കും ADC യിലേക്ക് വാരിയബൾ റഫറൻസ് വോൾടേജ് നൽകാനുമൊക്കെ ഇവ ഉപയോഗിക്കാം. PWM (പൾസ്‌ വിഡ്ത് മോഡുലേഷൻ) ന്റെ പഠനത്തിനും ഇവ ഉപയോഗപ്പെടുത്താം.

ക്ലോക്ക് ഐസി DS1307
നമ്മുടെ വാച്ചിലെ സമയം പോലെ യഥാർത്ഥ സമയം നൽകുന്ന ഐസിയാണ് DS1307 ഡിജിറ്റൽ ക്ലോക്കുകളും മറ്റും ഉണ്ടാക്കുന്നതിനു ഇവ ഉപയോഗിക്കുന്നു. 32.768KHz ൽ പ്രവർത്തിക്കുന്ന ഒരു ക്രിസ്റ്റൽ ഓസിലേറ്ററിന്റെ സഹായത്തോടെയാണ് ഇവ പ്രവർത്തിക്കുന്നത്. ക്ലോക്ക് ഐസിയിലെ സമയം നഷ്ടപ്പെടാതിരിക്കാൻ ഒരു 3V ബാറ്ററിയും ഉൾപ്പെടുത്തിയിരിക്കുന്നു. I2C ടെക്നോളജിയിലാണ് ഇവ മൈക്രോകോൺട്രോളറുകളുമായി ആശയവിനിമയം നടത്തുന്നത്.

EEPROM ഐസി 24C04
ഇവയെ ഇൻപുട്ട്‌ ഉപകാരണമെന്നോ ഔട്ട്പുട്ട് ഉപകാരണമെന്നോ പറയാൻ കഴിയില്ല കാരണം ഇവ ഒരേസമയം ഇൻപുട്ടും ഔട്പുട്ടുമായും പ്രവർത്തിക്കുന്നു. എന്തെങ്കിലും ഡാറ്റ സ്ഥിരമായി സൂക്ഷിച്ചുവക്കാൻ ഇവ ഉപയോഗിക്കാം 512ബൈറ്റ് EEPROM നമ്മുടെ ATmega8 ൽ ഉണ്ട്. അതിൽ കൂടുതൽ എന്തെങ്കിലും സ്റ്റോർ ചെയ്യാൻ ഇവ ഉപയോഗിക്കാം ഇതിൽ 4കിലോ ബൈറ്റ് വരെ സ്റ്റോർ ചെയ്യാം. ഇതേ ഗണത്തിൽ ഇതിൽ കൂടുതൽ മെമ്മറിയുള്ള ഐസികൾ ലഭ്യമാണ്. I2C ടെക്നോളജിയിലാണ് ഇവ മൈക്രോകോൺട്രോളറുകളുമായി ആശയവിനിമയം നടത്തുന്നത്.

ഔട്ട്പുട്ട് ഉപകാരണങ്ങൾ

  • എൽ ഇ ഡി കൾ
  • സെവെൻ സെഗ്മെൻറ്‌ ഡിസ്‌പ്ലൈ
  • LCD ഡിസ്‌പ്ലൈ
  • റിലേ
  • മോട്ടോർ ഡ്രൈവര്‍ ഐസി L293D

എൽ ഇ ഡി കൾ
വളരെ മികച്ച പ്രകാശം നൽകുന്ന നീല, ചുവപ്പു നിറങ്ങളിലുള്ള 8LED കളാണ് ഈ ബോർഡിൽ നൽകിയിരിക്കുന്നത്. ഔട്ട്പുട്ട് ഉപകരണങ്ങളായും, ബിറ്റുകളെയും ബൈറ്റുകളെയും കുറിച്ച് മനസ്സിലാക്കുന്നതിനും ഇവ ഉപയോഗിക്കാം കൂടുതലറിയാൻ എൽ ഇ ഡി എന്ന പോസ്റ്റ് കാണുക.

സെവെൻ സെഗ്മെൻറ്‌ ഡിസ്‌പ്ലൈ
മൈക്രോകോൺട്രോളർ അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങളിൽ ഔട്ട്പുട്ട് ഡിസ്‌പ്ലൈ ചെയ്യാൻ വേണ്ടി വളരെ വ്യാപകമായി ഉപയോഗിക്കുന്ന ഔട്ട്പുട്ട് ഡിവൈസാണ് സെവെൻ സെഗ്മെൻറ് ഡിസ്‌പ്ലൈ. ഡിജിറ്റൽ ക്ലോക്കുകളിലും ട്രാഫിക് സിഗ്‌നലുകളിലും നമുക്ക് ഇവയെ കാണാൻ സാധിക്കും. വിലക്കുറവും ഇവ പ്രവർത്തിപ്പിക്കാൻ വളരെ ചെറിയ പവർ മതി എന്നതൊക്കെയാണ് ഇവയെ ജനപ്രിയമാക്കുന്നത്.

LCD ഡിസ്‌പ്ലൈ
നിരവധി പ്രൊജെക്ടുകളിലും ഉപകരണങ്ങളിലും ഡിസ്‌പ്ലൈ ഉപകരണമായി ഉപയോഗിക്കുന്ന ഒന്നാണ് 16×2 LCD കൾ, 16 നിരകളും 2 വരികളുയമാണുള്ളത്. 16 ഡിജിറ്റുകൾ ഒരു നിരയിൽ ഡിസ്‌പ്ലൈ ചെയ്യാൻ സാധിക്കും. കൂടുതൽ ഇൻഫോർമേഷനുകൾ ഇതിലൂടെ ഡിസ്‌പ്ലൈ ചെയ്യാൻ സാധിക്കുമെന്നതാണ് മറ്റു ഡിസ്പ്ലേ ഡിവൈസുകളിൽനിന്നും ഇവയെ വേറിട്ടതാക്കുന്നത്. കൂടുതലറിയാൻ എൽ സി ഡി എന്ന പോസ്റ്റ് കാണുക.

റിലേ
കൂടുതൽ പവർ ഉപയോഗിക്കുന്ന ഉപകാരങ്ങളെ സ്വിച്ച് ചെയ്യിക്കാനാണ് പൊതുവെ റിലേ ഉപയോഗിക്കുന്നത് അത്തരത്തിലുള്ള രണ്ട് റിലേകൾ ഈ ബോർഡിൽ നൽകിയിരിക്കുന്നു. 220 വോൾട്ടിൽ പ്രവർത്തിക്കുന്ന ബൾബുകളോ ഫാനുകളോ ഘടിപ്പിക്കുന്നതിന് ഇവ ഉപയോഗിക്കാം. നിരവധി ഇൻഡസ്ട്രിയൽ ആപ്ലിക്കേഷനുകളിൽ ഇവ വ്യാപകമായി ഉപയോഗിക്കുന്നു. ഇവയുടെ ശരിയായ പ്രവർത്തനം മനസിലാക്കുന്നതിലൂടെ നിരവധി ഉപകാരണങ്ങൾ നമുക്ക് ഉണ്ടാക്കാൻ കഴിയും.

മോട്ടോർ ഡ്രൈവര്‍ ഐസി L293D
കൂടുതല്‍ കറന്റ്‌ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് DC മോട്ടോറുകൾ. റോബോട്ടുകളിൽ വ്യാപകമായി ഉപയോഗിച്ച് വരുന്നു. മൈക്രോ കോൺട്രോളറുകൾക്ക് മോട്ടോറുകൾ പ്രവർവർത്തിക്കാനാവശ്യമായ കറന്റ് നൽകാനും കഴിയില്ല. ഇത്തരം സന്ദർഭങ്ങളിലാണ് ഡ്രൈവറുകൾ ആവശ്യമായി വരുന്നത്. അത്തരം ഒരു ഡ്രൈവർ ഐസിയാണ് L293D. 5V ലും 12V ലും പ്രവർത്തിക്കുന്ന മോട്ടോറുകൾ ഇതിലേക്ക് ഘടിപ്പിക്കാവുന്നതാണ്.

ബ്രെഡ്ബോർഡ്
എല്ലാറ്റിനുമുപരിയായി 170 പോയിന്റുകളുള്ള ബ്രഡ്ബോർഡും ഈ ഡെവലപ്മെന്റ് ബോർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മറ്റേതെങ്കിലും ഇന്പുട്ട് / ഔട്ട്പുട്ട് / സ്റ്റോറേജ് ഡിവൈസുകൾ ഈ ബ്രെഡ്ബോർഡ് ഉപയോഗിച്ച് മൈക്രോകൺട്രോളറിലേക്ക് കണക്ട് ചെയ്യാവുന്നതാണ്.


പങ്ക് വെക്കാം

Leave a Reply

Your email address will not be published. Required fields are marked *