പങ്ക് വെക്കാം

ഏതൊരു ഇലക്ട്രോണിക് ഉപകരണവും പ്രവര്ത്തിക്കുന്നതിന് വൈദ്യുതി ആവശ്യമാണ്. ചില ഉപകരണങ്ങള്‍ ബാറ്ററി ഉപയോഗിക്കുമ്പോള്‍ മറ്റു ചിലത് നേരിട്ട് എസി സോക്കെറ്റിലേക്ക് ഘടിപ്പിക്കാവുന്നതാണ്. എന്നിരുന്നാലും  ഇലക്ട്രോണിക് സർക്യൂട്ടുകൾക്കും 3 മുതൽ 12 വരെയുളള വോൾട്ടേജാണ് വേണ്ടത്. നമ്മുടെ നാട്ടില്‍ വൈദ്യുതി വിതരണം 220V മുതല്‍  240V വരെ ആണ്. അതിനാൽ ഈ വോൾട്ടേജിൽ കൂടുതൽ ഊർജ്ജം പാഴാക്കാതെ ചില പരിവര്‍ത്തനങ്ങള്‍ (കണ്‍വെര്‍ഷന്‍) ആവശ്യമാണ്. ഇത്തരം പരിവര്‍ത്തനങ്ങളാണ്  ട്രാന്‍സ്ഫോര്‍മര്‍ സാധ്യമാക്കുന്നത്.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വൈദ്യുതോര്‍ജ്ജം നേരിട്ടുള്ള ബന്ധമില്ലാതെ രണ്ട് കമ്പിചുരുളുകള്‍ക്കിടയിലെ മ്യൂച്ചല്‍ ഇന്‍റെക്ഷന്‍റെ സഹായത്തോടെ ഒരു സര്‍ക്ക്യുട്ടില്‍ നിന്നും മറ്റൊരു സര്‍ക്ക്യുട്ടിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ഒരു സ്റ്റാറ്റിക് ഉപകരണമാണ് ട്രാൻസ്‌ഫോർമർ.

പ്രവര്‍ത്തന തത്വം

ട്രാൻസ്ഫോര്‍മറിന്‍റെ പ്രവർത്തന തത്വങ്ങൾ വളരെ ലളിതമാണ്. ഫാരഡെയുടെ ഇലക്ട്രോമാഗ്നെറ്റിക് ഇന്‍റെക്ഷന്‍ എന്ന പ്രധിഭാസമാണ് ട്രാൻസ്ഫോര്‍മറിന്‍റെ പ്രവർത്തന തത്വം.

ഈ തത്വം പ്രകാരം “രണ്ടു കമ്പിചുരുളുകള്‍ തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്ന കാന്തികപ്രഭാവത്തിന് സമയത്തിനനുസ്സരിച് മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ തല്‍ഫലമായി ആ കമ്പിചുരുളുകളില്‍ ഒരു ഇലക്ട്രോൺ പ്രേരണ ശക്തി (Electron Motive Force – EMF) ഉണ്ടാകുന്നു. ഇങ്ങനെ ഉണ്ടാകുന്ന EMF അതുണ്ടാവാന്‍ കാരണമായ കാന്തികപ്രഭാവത്തിനുണ്ടാകുന്ന മാറ്റത്തിന്‍റെ നിരക്കിന് ആനുപാതികമായിരിക്കും”.

ഒന്നാമത്തെ കൊയിലുമായി ഒരു എ സി സോഴ്സ് (AC പവര്‍ സപ്ലൈ) ഘടിപ്പിച്ചിട്ടുണ്ട് തല്‍ഫലമായി ആ കൊയിലില്‍ ഒരു കാന്തിക പ്രഭാവം ഉണ്ടാവുന്നു. ഈ കാന്തിക പ്രഭാവം തുടർച്ചയായി അതിന്റെ വ്യാപ്തിയിലും ദിശയിലും മാറിക്കൊണ്ടിരിക്കുന്നതിനാൽ, മറ്റൊരു കമ്പിചുരുള്‍ അല്ലെങ്കില്‍ കോയില്‍ ആ കാന്തിക പ്രഭാവത്തിലേക്ക് പ്രവേശിച്ചാല്‍ ഫാരഡെയുടെ ഇലക്ട്രോമാഗ്നെറ്റിക് ഇന്‍റെക്ഷന്‍ നിയമപ്രകാരം രണ്ടാമത്തെ കൊയിലില്‍  മറ്റൊരു AC  വോള്‍ട്ട് നിര്‍മിക്കപ്പെടുന്നു. ഇങ്ങനെ ഉണ്ടാകുന്ന  AC  വോള്‍ട്ട്ന്‍റെ  ശക്തി രണ്ടാമത്തെ കൊയിലുമായി ബന്ധപ്പെട്ടിരിക്കുന്ന കാന്തിക പ്രഭാവത്തിന്‍റെ ഘാടതയെയും (Concentration) രണ്ടാമത്തെ കയിലിലെ കമ്പിചുരുളുടെകളുടെ എണ്ണത്തെയും ആശ്രയിച്ചിരിക്കുന്നു.

ട്രാൻസ്ഫോർമറിന്‍റെ ഘടന

മുകളില്‍ കൊടുത്തിരിക്കുന്ന രീതിയിലുള്ള ഘടന സൈദ്ധാന്തികമായി സാദ്ധ്യമാണ്, പക്ഷേ പ്രായോഗികമായി അല്ല, കാരണം വായുവിലൂടെ  ആദ്യത്തെ കൊയിലില്‍ നിന്നും രണ്ടാമത്തെ കൊയിലിലേക്കുള്ള  കാന്തിക പ്രഭാവത്തിന്‍റെ ഒഴുക്ക് വളരെ കുറവാണ് അതുമൂലം ഉണ്ടാകുന്ന ഇന്‍ഡ്യൂസ്ഡ് വോള്‍ട്ടേജ് അളക്കാന്‍ പോലും കഴിയില്ല. അതുകൊണ്ടുതന്നെ പ്രൈമറി (ആദ്യത്തെ) കോയിലില്‍ ഉണ്ടാകുന്ന കാന്തിക പ്രഭാവം മുഴുവനായും സെക്കണ്ടറി കോയിലിലേക്ക് എത്തിക്കേണ്ടതുണ്ട്. അതിനായി രണ്ട് കോയിലിലൂടെയും കടന്ന്‌ പോകുന്ന രീതിയില്‍  പ്രധിരോധം ഇല്ലാത്ത (Low Reluctance)  പാതകള്‍ നല്‍കണം. ഈ പാതകളാണ് കോര്‍. ഇങ്ങനെയുള്ള  കോറിലൂടെ കാന്തികപ്രഭാവം വളരെ അനായാസം ആദ്യത്തെ കോയിലില്‍ നിന്നും രണ്ടാമത്തെ കോയിലിലേക്ക് മുഴുവനായും എത്തിക്കാന്‍ കഴിയുന്നു.  ട്രാൻസ്ഫോര്‍മറിന്‍റെ ഏറ്റവും അടിസ്ഥാന സിദ്ധാന്തമാണിത്.

പ്രധാനമായും രണ്ടു തരം ട്രാൻസ്ഫോർമറുകളാണുള്ളത്

  • സ്റ്റെപ്പപ് ട്രാൻസ്‌ഫോർമർ (വോൾട്ടേജ് കൂട്ടുന്നവ)
  • സ്റ്റെപ്പ്ഡൗൺ ട്രാൻസ്‌ഫോർമർ (വോൾട്ടേജ് കുറക്കുന്നവ)

സ്റ്റെപ്പപ് ട്രാൻസ്‌ഫോർമർ :- 

സ്റ്റെപ്പ്ഡൗൺ ട്രാൻസ്‌ഫോർമർ :- 

വിവധതരം ട്രാൻസ്‌ഫോർമറുകള്‍ 

  1. ലാമിനേറ്റഡ് കോര്‍ ട്രാൻസ്‌ഫോർമർ
  2. ടോറോയിഡല്‍ ട്രാൻസ്‌ഫോർമർ
  3. ഓട്ടോ ട്രാൻസ്‌ഫോർമർ

പങ്ക് വെക്കാം