പങ്ക് വെക്കാം

ഇലക്ട്രോണിക്, ടെസ്റ്റ് സർക്യൂട്ട് ഡിസൈനുകളിൽ താൽക്കാലിക പ്രോട്ടോടൈപ്പിന് വേണ്ടി ഉപയോഗിക്കുന്ന  ഒരു സോള്‍ഡർലെസ് ഉപകരണമാണ് ബ്രെഡ്‌ ബോർഡ്. ഇലക്ട്രോണിക് സർക്യൂട്ടുകളിലെ മിക്ക ഇലക്ട്രോണിക് ഘടകങ്ങളും പരസ്പരം ബന്ധിപ്പിച്ച് അവയുടെ തണ്ടുകൾ അല്ലെങ്കിൽ ടെർമിനലുകൾ ദ്വാരത്തിലേക്ക് കൂട്ടിച്ചേർത്ത് പരസ്പരം ബന്ധിപ്പിച്ച ലൈനുകൾ വഴി കണക്ഷൻ ഉണ്ടാക്കുന്നു. ബോർഡിനു താഴെയുളള ലോഹത്തിന്റെ സ്ട്രിപ്പുകൾ ബോർഡിന്റെ മുകളിലുളള ദ്വാരങ്ങള്‍ ബന്ധിപ്പിക്കുന്നു. താഴെ കാണിച്ചിരിക്കുന്ന പോലെ ലോഹ സ്ട്രിപ്പുകൾ തയ്യാറാക്കിയിരിക്കുന്നു. ബാക്കിയുള്ള ദ്വാരങ്ങൾ ലംബമായി ബന്ധിപ്പിക്കുമ്പോൾ ദ്വാരത്തിന്റെ മുകളിൽ നിന്നും താഴെയുള്ള വരികളും തിരശ്ചീനമായി ബന്ധിപ്പിച്ച് മധ്യഭാഗത്ത് പിളർന്ന് വരുന്നതായി ശ്രദ്ധിക്കുക.

തിരഞ്ഞെടുത്ത വരിയിലെ എല്ലാ ദ്വാരങ്ങളും ഒരുമിച്ച് ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, തിരഞ്ഞെടുത്ത നിരയിലെ ദ്വാരങ്ങൾ എങ്ങനെയാണെന്നു നോക്കുക. ബന്ധിപ്പിച്ചിട്ടുള്ള ദ്വാരങ്ങളുടെ ഗണം ഒരു നോഡായി നൽകാം.


തിരഞ്ഞെടുത്ത വരി (നോഡ് എ), നിര (നോഡ് ബി) എന്നിവ പരസ്പരം ബന്ധിപ്പിക്കുന്നതിന് നിരയിലെ ഏതൊരു ദ്വാരത്തിൽ നിന്നും വരിയിലെ  ഏതെങ്കിലുംമൊരു ദ്വാരത്തിലേക്ക് ഒരു വയര്‍ ആവശ്യമാണ്.


ഇപ്പോൾ തിരഞ്ഞെടുത്ത നിര (നോഡ് ബി), വരി (നോഡ് എ) പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു.


പങ്ക് വെക്കാം