പങ്ക് വെക്കാം

ട്രാൻസിസ്റ്ററുകൾ, ഡയോഡുകൾ, കപ്പാസിറ്ററുകൾ, റെസിസ്റ്ററുകൾ, ഡിസ്പ്ലേകൾ, ഇൻഡിക്കേറ്റർസ്, സ്വിച്ചുകള്‍, ബട്ടണുകൾ, കണക്ടറുകൾ മുതലായ നിരവധി ഘടകങ്ങൾ ഉപയോഗിച്ചാണ് ഒരു ഇലക്ട്രോണിക് ഉപകരണം നിർമ്മിക്കപ്പെടുന്നത്. ഇവയെല്ലാം ഒരു ചട്ടക്കൂടനുസരിച്ച് മറ്റു ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു ഉപകരണത്തിന്റെ എല്ലാ ഘടകങ്ങളും ഒരൊറ്റ യൂണിറ്റായി ഒരിടത്ത് സൂക്ഷിക്കാൻ പ്രിന്‍റഡ്‌ സർക്യൂട്ട് ബോര്‍ഡ് സഹായിക്കുന്നു, കൂടാതെ ഘടകങ്ങള്‍ തമ്മിലുള്ള വൈദ്യുത വ്യവഹാരവും സാധ്യമാക്കുന്നു.

പിസിബി ഏകദേശം 1.6 മില്ലീമീറ്റർ കട്ടിയുള്ള ഒരു പരന്ന ബോർഡാണ്. ഘടകങ്ങളുടെ  ആവരണത്തിന് അനുയോജ്യമായ ഏതൊരു  ആകൃതിയിലും അത് ഉണ്ടാവാം. എന്നാൽ മിക്കപ്പോഴും അവ ചതുരാകൃതി, ദീർഘചതുരം അല്ലെങ്കിൽ ചിലപ്പോൾ വൃത്താകൃതിയിലാണ്. ഘടഗങ്ങള്‍ സ്ഥാപിക്കുന്നതനുസരിച്ച് അവയെ തരംതിരിക്കാം

  1. ഒരു വശം മാത്രമുള്ളവ (Single Side or Single Layer PCB) (ഘടഗങ്ങള്‍ ഒരു വശത്ത് മാത്രം)
  2. രണ്ടു വശങ്ങളുള്ളവ (Double Side or Double Layer PCB) (ഘടഗങ്ങള്‍ രണ്ടു വശത്ത് ഘടിപ്പിക്കാം)
  3. രണ്ടില്‍ കൂടുതല്‍ വശങ്ങളുള്ളവ (Multi Layer PCB) (ഘടഗങ്ങള്‍ രണ്ടു വശത്തും മറ്റു പാളികളില്‍ ഘടഗങ്ങള്‍ തമില്ലുള്ള കണക്ഷൻസും ആയിരിക്കും)

സാധാരണയായി കാണപ്പെടുന്നത് ഒന്നോ രണ്ടോ വശങ്ങളുള്ളവയാണ്. ഒരു വശത്ത് മാത്രം ഘടഗങ്ങള്‍ സ്ഥാപിക്കുന്ന പി സി ബി കളില്‍ ഘടഗങ്ങള്‍ ഇരിക്കുന്ന ഭാഗത്തെ കംപോണന്‍റ്  സൈഡ്‌ എന്നും മറ്റേ വശത്തെ സോള്‍ഡര്‍ സൈഡ്‌ എന്നും വിളിക്കുന്നു.

കംപോണന്‍റ്  സൈഡ്

ഈ വശത്താണ് ഘടഗങ്ങള്‍ സ്ഥാപിക്കുന്നത്, ഇങ്ങനെ ഘടഗങ്ങള്‍ സ്ഥാപിക്കുനത് എളുപ്പമാക്കാന്‍ നമ്മെ സഹായിക്കുന്ന ഒന്നാണ് സില്‍ക്ക് സ്ക്രീനിംഗ്, കംപോണന്‍റ്  സൈഡിലെ ഘടഗങ്ങളെ  കുറിച്ചുള്ള പ്രിന്‍റഡ്‌ ഇന്‍ഫോര്‍മേഷന്‍സിനെയാണ് സില്‍ക്ക് സ്ക്രീനിംഗ്   എന്ന് പറയുന്നത്.

സോള്‍ഡര്‍ സൈഡ്‌

പാഡുകളും ട്രാക്കുകളും ഉള്‍ക്കൊള്ളുന്ന വശമാണ് സോള്‍ഡര്‍ സൈഡ്‌. ഘടഗങ്ങളുടെ  കാലുകള്‍ സോള്‍ഡര്‍   ചെയ്യുന്ന വൃത്താകൃതിയിലോ ചതുരാകൃതിയിലോ കാണുന്ന ഭാഗത്തെയാണ് പാഡുകള്‍ എന്ന് വിളിക്കുന്നത്‌. ഘടഗങ്ങളെ പരസ്പരം യോജിപ്പിക്കുന്ന ലൈനുകളെ ട്രാക്കുകള്‍ എന്നും വിളിക്കുന്നു. സോള്‍ഡര്‍   മസ്കാണ് ബോര്‍ഡിന്  പച്ച  നിറം നല്‍കുന്നത് . സോള്‍ഡര്‍ സൈഡിലെ കോപ്പര്‍ ക്ലാവ് പിടിക്കാതിരിക്കാന്‍ ഈ ആവരണം സഹായിക്കുന്നു.

സ്വന്തമായി ഒരു PCB എങ്ങനെ ഉണ്ടാക്കാം എന്ന് അടുത്ത അദ്ധ്യായത്തില്‍ പഠിക്കാം.


പങ്ക് വെക്കാം