പങ്ക് വെക്കാം

പ്രായോഗിക ഇലക്ട്രോണിക്സ് ട്യൂട്ടോറിയലുകളുടെ ഈ അദ്ധ്യായത്തില്‍ ഡയോഡുകളെ കുറിച്ചാണ് നമ്മള്‍ പഠിക്കാന്‍ പോകുന്നത്. റെസിറ്ററുകളെയും കപ്പാസിറ്ററുകളെയും പോലെ ഡയോഡും അടിസ്ഥാന ഘടഗങ്ങളില്‍ ഒന്നാണ് അവയെ പോലെ ഡയോഡുകള്‍ക്കും രണ്ടു കാലുളാണുള്ളത്. റെസിറ്ററുകളില്‍നിന്നും വ്യത്യസ്തമായി ഡയോഡുകള്‍ക്ക് രണ്ടു ദ്രുവങ്ങള്‍ ഉണ്ട്  പോസിറ്റീവ് ദ്രുവവും   നെഗറ്റീവ് ദ്രുവവും. പോസിറ്റീവ് ദ്രുവത്തെ ആനോഡ് എന്നും   നെഗറ്റീവ് ദ്രുവത്തെ കാതോഡ് എന്നും വിളിക്കുന്നു. അർദ്ധചാലക(Semi Conductor materilas) വസ്തുക്കളായ സിലിക്കണ്‍,  ജെര്‍മേനിയം, ഗാലിയം ആര്‍സനൈഡ്  തുടങ്ങിയവ   കൊണ്ടാണ് ഡയോഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 

ഡയോഡുകള്‍ വൈധ്യുതിയെ ഒരു ദിശയിലേക്കുമാത്രമേ കടത്തി വിടുകയുള്ളു. അത് കൊണ്ട് തന്നെ അവയെ ഏക ദിശാ ഘടകങ്ങള്‍ (Uni Directional devices) എന്ന് വിളിക്കുന്നു.    അവയിലൂടെ വൈധ്യുതി കടന്ന്‌പോകുന്ന സന്ദര്‍ഭത്തെ ഫോര്‍വേഡ് ബയാസ് എന്നും വൈധ്യുതി കടന്ന്‌പോകാത്ത സന്ദര്‍ഭത്തെ റിവേഴ്സ്  ബയാസ് എന്നും വിളിക്കുന്നു.

വിവിധതരം ഡയോഡുകള്‍  ഇന്ന് ലഭ്യമാണ്

 • സ്മാള്‍ സിഗ്നല്‍ ഡയോഡ്
 • ലാര്‍ജ് സിഗ്നല്‍ ഡയോഡ്
 • സെനെര്‍ ഡയോഡ്
 • ലൈറ്റ് എമിറ്റിംഗ് ഡയോഡ് (LED)
 • കോണ്‍സ്റ്റന്‍ഡ്‌ കറണ്ട് ഡയോഡ്
 • ലേസര്‍ ഡയോഡ്
 • വരാക്റ്റര്‍ ഡയോഡ്

ഡയോഡുകളുടെ ഘടന

ഒരു ജെങ്ങ്ഷനും (Depletion Region) അതിന്‍റെ രണ്ടുഭാഗത്തായി വ്യതസ്ത ചാര്‍ജുകണങ്ങലാല്‍ (നെഗറ്റീവും പോസിറ്റീവും) നിറക്കപ്പെട്ട വശങ്ങളും ചേര്‍ന്നതാണ് ഡയോഡ്ന്‍റെ  ഘടന. ഓരോ ഭാഗങ്ങളും  നെഗറ്റീവും പോസിറ്റീവും ആക്കി മാറ്റുന്നത് ഡോപ്പിംഗ് എന്ന പ്രക്രിയ വഴിയാണ്. ഡയോഡ്ന്‍റെ നിര്‍മാണസമയത്ത് പോസിറ്റീവും നെഗറ്റീവും ചാര്‍ജുള്ള വസ്തുക്കള്‍ കൂട്ടിചേര്‍ത്താണ് ഡയോഡുകള്‍ ഉണ്ടാക്കുന്നത്. ഇങ്ങനെ ഡയോഡ്  ഉണ്ടാക്കുന്ന വസ്തുക്കളുമായി  നെഗറ്റിവോ പോസിറ്റിവോ ചാര്‍ജുള്ള വസ്തുക്കള്‍ സംയോജിപ്പിക്കുന്നതിനാണ് ഡോപ്പിംഗ്  എന്ന് പറയുന്നത്.

ഫോര്‍വേഡ് ബയാസില്‍ ആയിരിക്കുമ്പോള്‍ ഡയോഡ്ന്‍റെ രണ്ടു കാലുകള്‍ക്കിടയില്‍ ഒരു വോള്‍ട്ടേജ് ഉണ്ടാകും ആ വോള്‍ട്ടേജ്നെ ക്നീ വോള്‍ട്ടേജ്  (knee Voltage) എന്ന് വിളിക്കുന്നു. സിലിക്കണ്‍ ഡയോഡാണങ്കില്‍ ക്നീ വോള്‍ട്ടേജ് 0.7V ഉം ജെര്‍മേനിയം ഡയോഡാണങ്കില്‍ ക്നീ വോള്‍ട്ടേജ് 0.3V ഉം ആയിരിക്കും.

ഡയോഡുകളുള്‍ ഘടിപ്പിക്കുന്ന രീതി അനുസരിച്ച് രണ്ടായി തിരിക്കാം

 • ദ്വാരം ടൈപ്പ് (Thorough Hole Type)(വലിയ, എന്നാൽ പ്രോട്ടോടൈപ്പ് അസംബ്ലിക്ക് എളുപ്പം)
 • ഉപരിതല ടൈപ്പ് (Surface Mount Type-SMT) (വലിയ തോതിലുള്ള ഉത്പാദനത്തിന്, ചെറുത്)

മുകളിലെ ചിത്രത്തില്‍നിന്നും കുറച്ചു കാര്യങ്ങള്‍ മനസിലാക്കാം

 1. SMT ടൈപ്പ് ഒഴികെ എല്ലാ ഡയോഡുകളും സിലിണ്ടർ ആകൃതിയിലനുള്ളത്.
 2. കറണ്ട് (Ampere) വഹിക്കാനുള്ള ശേഷി അനുസരിച്ചാണ് വലിപ്പവത്യാസം.
 3. അവക്ക് മുകളില്‍ ചില എഴുത്തുകുത്തുകള്‍ കാണാം, ഡയോഡ് ഉണ്ടാക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍, കറണ്ട് (Ampere) വഹിക്കാനുള്ള ശേഷി എന്നിവ ഇത് സൂചിപ്പിക്കുന്നു.

ഡയോഡ്ന്‍റെ ഉപയോഗങ്ങള്‍

 1. AC വോള്‍ട്ടേജ്നെ DC വോള്‍ട്ടേജാക്കി മാറ്റാന്‍ ഉപയോഗിക്കുന്നു.
 2. വൈധ്യുതിയെ തടഞ്ഞു നിര്‍ത്താന്‍ ഉപയോഗിക്കുന്നു

ഡയോഡ് ചിഹ്നം


പങ്ക് വെക്കാം