പങ്ക് വെക്കാം

ഇലട്രോണിക്സിലെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണ് കപ്പാസിറ്ററുകൾ അവക്ക് രണ്ടു കാലുകൾ ആണ് ഉള്ളത്. ഇലട്രോണിക്സിലെ നിരവധി ആവശ്യങ്ങള്‍ക്കായി കപ്പാസിറ്റർ ഉപയോഗിക്കാറുണ്ട്

 • നോയിസ് ബൈപാസ് ചെയ്യാന്‍ ഉപയോഗിക്കുന്നു.
 • റെക്ടിഫൈ ചെയ്ത് കിട്ടിയ DC വോള്‍ട്ടേജ്നെ നേര്‍ രേഖയിലാക്കാന്‍ ഉപയോഗിക്കുന്നു.
 • DC നെ ബ്ലോക്ക് ചെയ്യാന്‍ (AC നെ കടത്തിവിടാന്‍)ഉപയോഗിക്കുന്നു.

ചാര്‍ജ് സംഭരിക്കാനുള്ള കപ്പാസിറ്ററുകളുടെ കഴിവിനെ കപ്പാസിറ്റന്‍സ് (പരിരക്ഷണം) എന്ന് പറയുന്നു. ഫാരഡ് (Farad)(F) എന്ന യുണിറ്റ് ഉപയോഗിച്ചാണ് കപ്പാസിറ്റന്‍സ് അളക്കുന്നത്.

സാധാരണ ഗതിയില്‍ ഫാരഡ് ഒരു വലിയ യുണിറ്റ് ആണ് പ്രാക്ടിക്കല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി താഴെ പറയുന്ന രീതിയിലാണ് ഉപയോഗിക്കാറ്.

 • pF or Pico Farad (പീകോ ഫാരഡ്)  = 10-12F (0.000000000001 F)
 • nF or Nano Farad (നാനോ ഫാരഡ്) = 10-9F (0.000000001 F)
 • uF or Micro Farad (മൈക്രോ ഫാരഡ്) = 10-6F (0.000001 F)

കപ്പാസിറ്ററിന്‍റെ ഘടന 

ആദ്യമായി, കപ്പാസിറ്ററുകള്‍ ഘടിപ്പിക്കുന്ന  രീതി അനുസരിച്ച് രണ്ടായി തിരിക്കാം

 • ദ്വാരം ടൈപ്പ് (Thorough Hole Type)(വലിയ, എന്നാൽ പ്രോട്ടോടൈപ്പ് അസംബ്ലിക്ക് എളുപ്പം)
 • ഉപരിതല ടൈപ്പ് (Surface Mount Type-SMT) (വലിയ തോതിലുള്ള ഉത്പാദനത്തിന്, ചെറുത്)

ഇനി നമുക്ക് വിവിധ ഘടനകളെ കുറിച്ച് പഠിക്കാം

 • ദ്രുവങ്ങള്‍ ഉള്ള ടൈപ്പ്
 • ദ്രുവങ്ങള്‍ ഇല്ലാത്ത ടൈപ്പ്

എന്നിങ്ങനെ വീണ്ടും രണ്ടായി തിരിക്കാം

ദ്രുവങ്ങള്‍ ഉള്ള ടൈപ്പ്(Polarized) ഉദാഹരണത്തിന്‌ ഇലക്ട്രോലിറ്റിക് കപ്പാസിറ്റര്‍. ഇതിന്‍റെ ഒരു കാല് പോസിറ്റീവും മറ്റേ കാല് നെഗറ്റിവും ആയിരിക്കും. ഈ രീതിയില്‍ മാത്രമേ ഇവ ചാര്‍ജ് ചെയ്യാന്‍ പാടുള്ളൂ.

ദ്രുവങ്ങള്‍ ഇല്ലാത്ത ടൈപ്പ് (Non Polarized) ഈ ഗണത്തില്‍ വരുന്നവയാണ്  ഡിസ്ക്  കപ്പാസിറ്ററുകൾ. ഇവ കാലുകള്‍ ഏതു രീതിയില്‍ വച്ചും ചാര്‍ജ് ചെയ്യാം നെഗറ്റീവ് എന്നോ പോസിറ്റീവ് എന്നോ നോക്കേണ്ടതില്ല.

മുകളില്‍ കൊടുത്ത ചിത്രം നിരവധി കാര്യങ്ങള്‍  നമുക്ക് മനസിലാക്കാം അവയില്‍ ചിലത് താഴെ പറയുന്നു.

 1. ഇലക്ട്രോലിറ്റിക് കപ്പാസിറ്ററുകളുടെ പോസിറ്റീവ് കാല് നെഗറ്റീവ് കാലിനെക്കള്‍ അല്‍പ്പം നീളം കുടുതലാണ്.
 2. മറ്റു കപ്പാസിറ്ററുകളുടെ കാലുകള്‍ തുല്യനീളത്തിലാണ്.
 3. ഓരോന്നിന്‍റെയും കപ്പാസിറ്റന്‍സും വോള്‍ട്ടേജ് നിലവാരവും അവയുടെ മുകളില്‍ കൊടുത്തിട്ടുണ്ട്‌
 4.  j , k എന്നീ ചില അക്ഷരങ്ങള്‍ ചില കപ്പാസിറ്ററുകളുടെ മുകളില്‍ കാണാം അവ   അതിന്‍റെ വാല്യൂവില്‍ ഉള്ള വ്യതിയാനത്തെ സൂചിപ്പിക്കുന്നു.
 5. വോള്‍ട്ടേജ് നിലവാരം അനുസരിച്ചാണ് കപ്പാസിറ്ററുകളുടെ വലിപ്പത്തില്‍ വ്യത്യാസം ഉണ്ടാകുന്നത്.
3rd number Multiply with Letter Tolerance
0 1 D 0.5pF
1 10 F 1%
2 100 G 2%
3 1,000 H 3%
4 10,000 J 5%
5 100,000 K 10%
6 1,000,000 M 20%
7 Not used M 20%
8 0.01 P +100%/-0%
9 0.1 Z +80%/-20%

 

താഴെ നല്‍കിയിരിക്കുന്ന പട്ടികയില്‍നിന്നും കപ്പാസിറ്ററുകളുടെ വാല്യൂ   നല്‍കുന്നതിന്‍റെ   ക്രമീകരണം മനസ്സിലാക്കാം.

pico-farad
(pF)
nano-farad
(nF)
mikro-farad
(mF,uF eller mfd)
Capacitor code
1 0.001 0.000001 010
1.5 0.0015 0.0000015 1R5
2.2 0.0022 0.0000022 2R2
3.3 0.0033 0.0000033 3R3
3.9 0.0039 0.0000039 3R9
4.7 0.0047 0.0000047 4R7
5.6 0.0056 0.0000056 5R6
6.8 0.0068 0.0000068 6R8
8.2 0.0082 0.0000082 8R2
10 0.01 0.00001 100
15 0.015 0.000015 150
22 0.022 0.000022 220
33 0.033 0.000033 330
47 0.047 0.000047 470
56 0.056 0.000056 560
68 0.068 0.000068 680
82 0.082 0.000082 820
pF nF uF Code
100 0.1 0.0001 101
120 0.12 0.00012 121
130 0.13 0.00013 131
150 0.15 0.00015 151
180 0.18 0.00018 181
220 0.22 0.00022 221
330 0.33 0.00033 331
470 0.47 0.00047 471
560 0.56 0.00056 561
680 0.68 0.00068 681
750 0.75 0.00075 751
820 0.82 0.00082 821
1000 1 or 1n 0.001 102
1500 1.5 or 1n5 0.0015 152
2000 2 or 2n 0.002 202
2200 2.2 or 2n2 0.0022 222
3300 3.3 or 3n3 0.0033 332
4700 4.7 or 4n4 0.0047 472
5000 5 or 5n 0.005 502
5600 5.6 or 5n6 0.0056 562
6800 6.8 or 6n8 0.0068 682
10000 10 or 10n 0.01 103
15000 15 or 15n 0.015 153
22000 22 or 22n 0.022 223
33000 33 or 33n 0.033 333
47000 47 or 47n 0.047 473
68000 68 or 68n 0.068 683
pF nF uF Code
100000 100 or 100n 0.1 104
150000 150 or 150n 0.15 154
200000 200 or 200n 0.20 204
220000 220 or 220n 0.22 224
330000 330 or 330n 0.33 334
470000 470 or 470n 0.47 474
680000 680 0.68 684
1000000 1000 1.0 105
1500000 1500 1.5 155
2000000 2000 2.0 205
2200000 2200 2.2 225
10000000 10000 10 106

കപ്പാസിറ്ററിന്‍റെ ചിഹ്നം 

 


പങ്ക് വെക്കാം