പങ്ക് വെക്കാം

റെക്കോർഡ് ലാഭത്തിന്‍റെ തിളക്കവുമായാണ് ദക്ഷിണകൊറിയൻ കമ്പനിയായ സാംസങ് ഇലക്ട്രോണിക്സ് 2018 നെ വരവേറ്റത് നടപ്പ് സാമ്പത്തിക വർഷത്തിലെ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വൻ നേട്ടമാണ് സാംസങ് സ്വന്തമാക്കിയത്. ഇതോടെ സ്മാർട്ട്ഫോൺ നിർമാണ കമ്പനികളില്‍ ലാഭത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനം സാംസങ് നിലനിർത്തി.

കഴിഞ്ഞ വർഷം ഇക്കാലയളിൽ കമ്പനിയുടെ ലാഭം 8.1 ബില്ല്യൻ ഡോളറായിരുന്നു. കഴിഞ്ഞ പാദത്തിൽ സാംസങ്ങിന്റെ ലാഭം 64 ശതമാനമാണ് ഉയർന്നത്. നാലാം പാദത്തിൽ കമ്പനിയുടെ വിൽപന 61.8 ബില്ല്യൺ ഡോളറിലെത്തി റെക്കോർഡിട്ടു. 2017 വർഷത്തിൽ കമ്പനിയുടെ മൊത്തം ഓപ്പറേറ്റിങ് വരുമാനം 50.2 ബില്ല്യൺ ഡോളറാണ്. 2016 ൽ നിന്ന് 83 ശതമായാണ് ഇത് ഉയർന്നത്.

പുതിയ ഹാൻഡ്സെറ്റുകളും മെമ്മറി ചിപ്പുകളുടെ വിൽപ്പനയാണ് സാംസങ്ങിന് വൻ വരുമാനം ഉണ്ടാക്കിയത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏറ്റവും മികച്ച കുതിപ്പാണ് സാംസങ് സ്വന്തമാക്കിയിരിക്കുന്നത്. ബാറ്റി പ്രശ്നങ്ങളെ തുടർന്ന് ഗ്യാലക്സി നോട്ട് 7 പിൻവലിക്കേണ്ടി വന്നെങ്കിലും വൻ തിരിച്ചുവരവാണ് ഇപ്പോൾ സാംസങ് നടത്തിയത്.


പങ്ക് വെക്കാം