പങ്ക് വെക്കാം

ദൈനംദിന പ്രവര്‍ത്തികള്‍ ചെയ്യുന്നതിനും ഓഫീസ് ആവശ്യങ്ങള്‍ക്കും എല്ലാവരും സ്മാര്‍ട്ട്‌ ഫോണുകളും മൊബൈല്‍ഫോണുകളും ഉപയോഗിക്കുന്നത് കൂടിവരുന്ന സാഹചര്യത്തിലാണ്      ലാപ്‌ടോപ്, കമ്പ്യൂട്ടര്‍ ചിപ്പ്‌ നിര്‍മ്മാതാക്കള്‍ തങ്ങളുടെ കഴിവുകള്‍ പുറത്തെടുത്ത്. പുതിയ തന്ത്രങ്ങള്‍ മെനെഞ്ഞില്ലെങ്കില്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാണം  തന്നെ നിന്ന് പോകും എന്ന ചിന്തയാണ്  പ്രമുഖ പ്രോസസര്‍ നിര്‍മാതാക്കളായ ഇന്റല്‍ ഏറ്റവും പുതിയ ചിപ്പുകള്‍ അവതരിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.

ലാപ്‌ടോപ്പുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കുമായി ഇറക്കിയിരിക്കുന്ന ഈ ചിപ്പുകള്‍ക്കും പഴയ പേരുകള്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. i7, i5U എന്നീ സീരിസിലാണ് ഇവ എത്തുന്നത്.

1.9GHz Core i7-8650U

1.8GHz Core i7-8550U

1.7GHz Core i5-8350U

1.6GHz Core i5-8250U

ഇവയാണ് ഇന്റല്‍ പുറത്തിറക്കിയ പുതിയ പ്രോസസറുകള്‍.

പുതിയ പ്രോസസറുകള്‍ക്ക് തൊട്ടു പിന്നിലെ തലമുറയെക്കാള്‍ 40 ശതമാനം പ്രോസസിങ് ശക്തി കൂടുതലായുണ്ടെന്നും ഇവ ഉപയോഗിച്ചിറങ്ങുന്ന ലാപ്‌ടോപ്പുകളില്‍ ആ ശക്തി വ്യത്യാസം തിരിച്ചറിയാനാകുമെന്നാണ് ഇന്റല്‍ അവകാശപ്പെടുന്നത്. ഇവയ്ക്ക് മുന്‍ തലമുറയെ അപേക്ഷിച്ച് കൂടിയ ഫ്രീക്വന്‍സിയും ക്ലോക് സ്പീഡും ക്യാഷ് മെമ്മറിയും ഉണ്ടായിരിക്കും. ഡെസ്‌ക്ടോപ്പുകള്‍ക്കുള്ള പുതിയ തലമുറ പ്രോസസറുകള്‍ ഈ വര്‍ഷം അവസാനം വിപണിയിൽ എത്തുമെന്നും ഇന്റല്‍ പറഞ്ഞു. ഇവ കൂടാതെ മറ്റു പ്രോസസറുകളും തങ്ങള്‍ പുറത്തിറക്കുമെന്ന് ഇന്റല്‍ പറയുന്നു..


പങ്ക് വെക്കാം