പങ്ക് വെക്കാം

ആമുഖം

ഇലക്ട്രോണിക്സ് പ്രോജക്ടുകളുടെ അവിഭാജ്യ (ഒഴിച്ചുകൂടാന്‍ പറ്റാത്ത) ഘടകമാണ് 555 ടൈമർ ഐസി. 1971 ൽ അമേരിക്കൻ കമ്പനിയായ സിഗ്നൈറ്റിക്സാണ് (Signetics) 555 ടൈമർ ഐസി ആദ്യമായി ആവിഷ്കരിച്ചത്, കുറഞ്ഞ വിലയും, ഉപയോഗത്തിലെ സുസ്ഥിരതയും കാരണം 555 ഇപ്പോഴും വ്യാപകമാണ്. ഇത് യഥാർത്ഥ ബൈപോളാറിലും കുറഞ്ഞ വൈദ്യുതി ടെക്നോളജിയായ CMOS തരങ്ങളിലും ധാരാളം കമ്പനികൾ നിർമ്മിക്കുന്നു. 2003 ൽ മാത്രം ഒരു ബില്യൺ യൂണിറ്റുകൾ നിർമ്മിക്കപ്പെട്ടു.

നിർമ്മാണ കമ്പനികളെ ആശ്രയിച്ച്, സാധാരണ 555 പാക്കേജിൽ 8 ട്രാൻസ്ലിസ്റ്ററുകൾ, 2 ഡയോഡുകൾ, 15 റെസിസ്റ്ററുകള്‍ എന്നിവ ഉൾപ്പെടുന്നു. 8-പിൻ മിനി ഡ്യുവൽ ഇൻ-ലൈൻ പാക്കേജിൽ (DIP-8) സ്ഥാപിച്ചിരിക്കുന്ന സിലിക്കൺ ചിപ്പാണ് 555 IC. 555 ഇപ്പോഴും ഏറ്റവും ജനപ്രിയമാണ്.

പിന്നുകളും അവയുടെ വിവരണവും

പിന്‍ നമ്പര്‍പേര്ഉപയോഗം
1GNDഗ്രൗണ്ട് റഫറൻസ് വോൾട്ടേജ്, താഴ്ന്ന നില (0 V)
2TRIGഈ ഇന്‍പുട്ട് വോൾട്ടേജ് CTRL വോൾട്ടേജിന്‍റെ പകുതിയെക്കാള്‍ (1/2) താഴെയായിരിക്കുമ്പോൾ ഔട്ട്‌പുട്ട് ഉയർന്നതും ടൈമിംഗ് ഇടവേള (interval) ആരംഭിക്കുകയും ചെയ്യുന്നു. (സാധാരണയായി ഇത്  1/3 Vcc ആണ്, CTRL ഓപ്പണ്‍ ആക്കി വച്ചിട്ടുണ്ടെങ്കില്‍ സ്ഥിരസ്ഥിതിയായി 2/3 Vcc ആയിരിക്കും). മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ട്രിഗ്ഗര്‍ (TRIG) ഒന്നും കൊടുക്കുന്നില്ലെങ്കില്‍ ഔട്ട്‌പുട്ട് ഉയര്‍ന്നു നില്‍ക്കും (ഹൈ ആയിരിക്കും). ടൈമർ ഔട്ട്പുട്ട് ഇപ്പോഴും  ഈ പിന്നില്‍ കൊടുക്കുന്ന ബാഹ്യ ട്രിഗ്ഗർ വോൾട്ടേജിന്‍റെ വ്യാപ്തിയെ ആശ്രയിച്ചിരിക്കും.
3OUTഔട്ട്‌ പുട്ട് പിന്‍. ഔട്പുട്ട് വോൾട്ടേജ് Vcc യെ ആശ്രയിച്ചിരിക്കുന്നു.
4RESETഈ ഇൻപുട്ടിനെ GND ലേക്ക്  ഘടിപ്പിച്ചുകൊണ്ട് ടൈം ഇടവേള പുനഃക്രമീകരിക്കാം, എന്നാൽ RESET 0.7 വോൾട്ട് ഉയരുവോളം ടൈമിങ് വീണ്ടും ആരംഭിക്കുന്നതല്ല. ആ സമയത്തെ TRIG അസാധുവാക്കുന്നു.
5CTRLആന്തരിക വോൾട്ടേജ് ഡിവിഡറിൽ (സ്വതവേ, 2/3 Vcc) "നിയന്ത്രണം" ലഭ്യമാക്കുന്നു.
6THRഈ (Threshold) പിന്നിലെ വോൾട്ടേജ് CTRL പിന്നിലെ  വോൾട്ടേജ്നേക്കള്‍ (CTRL തുറന്നിരിക്കുന്നെങ്കിൽ 2/3 Vcc )
ഉയര്‍ന്നതാണെങ്കില്‍ ടൈമിംഗ് ഇടവേള അവസാനിക്കുന്നു അഥവാ ഉയര്‍ന്നു നിന്നിരുന്ന ഔട്പുട്ട് പൂജ്യത്തിലേക്ക് വരുന്നു.
7DISടൈമിംഗ് ഇടവേളകളില്‍ ഒരു കപ്പാസിറ്ററിനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിവുള്ള ഓപ്പണ്‍ കളക്ടര്‍ പിന്നാണിത്. മാത്രമല്ല ഈ പിന്ന്‌ ഔട്ട്‌പുട്ടുമായി ഒരേ ഫെയിസിലുമാണ്.
8Vccവ്യത്യാസം അനുസരിച്ച് 3 മുതൽ 15 വരെ V യുള്ള  പോസിറ്റീവ് സപ്ലൈ വോൾട്ടേജ്  ഈ പിന്നില്‍ കൊടുക്കാവുന്നതാണ്.

പങ്ക് വെക്കാം