പങ്ക് വെക്കാം

അറ്റ്‌മല്‍ അറ്റ്‌മെഗാ32A എന്ന മൈക്രോ-കൺട്രോളർ അടിസ്ഥാനമാക്കിയുള്ള ഡെവലപ്പ്മെന്റ് സിസ്റ്റമാണ് മൈക്രോ ഹോപ്പ്. ന്യൂ ഡൽഹിയിലെ ഐ.യു.എ.സി. എന്ന സ്ഥാപനമാണ്‌  മൈക്രോ ഹോപ് വികസിപ്പിച്ചെടുത്തത്. മറ്റേതെങ്കിലും സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, സൂക്ഷ്മ-നിയന്ത്രിത നിർമ്മിതിയുടെ അടിസ്ഥാനതത്വങ്ങൾ പാലിച്ച് വികസിപ്പിച്ചെടുത്തത്, ഡെവലപ്പ്മെന്റ് കിറ്റിന്റെ സവിശേഷതകൾ പഠിക്കുന്നതിനേക്കാൾ പ്രോഗ്രാമുകൾ ശ്രദ്ധിക്കുക എന്നതാണ് ഇവിടെ ഉദ്യേശിക്കുന്നത് മൈക്രോ ഹോപ് ഉപയോഗിച്ച് Atmega32 നെ കുറിച്ച് നേടിയെടുക്കുന്ന അറിവ് മറ്റൊരു മൈക്രോ കൺട്രോളർ മനസ്സിലാക്കാൻ എളുപ്പത്തിൽ മനസ്സിലാക്കാനും   പ്രയോഗിക്കാനും കഴിയും. മൈക്രോ ഹോപ്- ന് സങ്കീർണ IDE ഇല്ല. ഒരു ലളിതമായ ടെക്സ്റ്റ് എഡിറ്റർ (കോഡ് സമാഹരിക്കാനും അപ്ലോഡ് ചെയ്യാനും)  ഉള്‍കൊള്ളുന്നതും ഗ്നു / ലിനക്സ്, എംഎസ്-വിൻഡോസ് എന്നിവയില്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കഴിയുന്നതുമായ സോഫ്റ്റ്‌വെയറാആണ് ഇവക്കുള്ളത്. ഡെബിയന്‍  പാക്കേജുകൾ ലഭ്യമാണ്.


പങ്ക് വെക്കാം