പങ്ക് വെക്കാം

ഇലക്ട്രോണിക്സ് കളരി ഡെവലപ്പ്മെന്‍റ്  ബോര്‍ഡ്‌ ഉപയോഗിച്ചു തുടങ്ങാം

Atmel കമ്പനുയുടെ Atmega സീരീസിലെ 28 പിന്നുകളുള്ള ATmega8, ATmega8A, ATmega168, ATmega328, ATmega328P (ആർഡ്വിനോ ബോര്‍ഡ്‌ല്‍ ഉപയോഗിക്കുന്ന മൈക്രോകണ്‍ട്രോളര്‍ ഐസിയാണ് ATmega328P) തുടങ്ങിയ 8ബിറ്റ് മൈക്രോകണ്‍ട്രോളര്‍ ഐസികള്‍ പ്രോഗ്രാം ചെയ്തുപഠിക്കാനുള്ള അതിനൂതന ഡെവലപ്പ്മെന്‍റ് സിസ്റ്റമാണ് ഇലക്ട്രോണിക്സ് കളരി ഡെവലപ്പ്മെന്‍റ്  ബോര്‍ഡ്‌. പ്രോഗ്രാമുകള്‍ വികസ്സിപ്പിക്കുനതിനുള്ള ഇന്‍റെസ്ട്രിയല്‍ ഡെവലപ്പ്മെന്‍റ്  എന്‍വിയോണ്‍മെന്‍റ് അഥവാ IDE യും പ്രോഗ്രാം മൈക്രോകണ്‍ട്രോളര്‍ ഐസിയിലേക്ക് പകര്‍ത്തുന്നതിനുള്ള പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറുകളും സൌജന്യമായി ഉപയോഗിക്കാം എന്നതാണ് ഏറ്റവും എടുത്തു പറയാവുന്ന പ്രത്യേകത. Atmel കമ്പനി അവരുടെ മൈക്രോകണ്‍ട്രോളര്‍ ഐസികള്‍ക്കാവശ്യമായ പ്രൊഗ്രാമുകള്‍ വികസിപ്പിക്കുന്നതിനുവേണ്ടി സൗജന്യമായി നല്‍കുന്ന IDE ആണ് Atmel Studio അതിന്‍റെ ഏറ്റവും പുതിയ പതിപ്പായ Atmel Studio 7 നെ ഈ ഡെവലപ്പ് ഡെവലപ്പ്മെന്‍റ് സിസ്റ്റത്തോടൊപ്പം നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു അതോടൊപ്പം തന്നെ പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറുകളായ Extreme Burner, AVR Dude തുടങ്ങിയവയേയും പരിചയപ്പെടുത്തുന്നു.

ആദ്യമായി Atmel Studio 7 എങ്ങനെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യാമെന്ന് നോക്കാം അതിനായി,

  • https://www.microchip.com/avr-support/atmel-studio-7 എന്ന ലിങ്കില്‍ പോയി ഡൌണ്‍ലോഡ്‌ ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക അല്ലെങ്കില്‍ ഇലക്ട്രോണിക്സ് കളരി ഡെവലപ്പ്മെന്‍റ് ബോര്‍ഡ്‌ന്‍റെ കൂടെ നല്‍കിയിട്ടുള്ള CD ഉപയോഗിച്ചോ Atmel Studio നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം അടുത്തതായി Atmel Studio 7 ല്‍ ഒരു പ്രൊജക്റ്റ്‌ എങ്ങനെ തുടങ്ങാമെന്ന് നോക്കാം, അതിനായി ഈ സൈറ്റില്‍ മുഴുനീളെ ATmega8A എന്ന 28പിന്‍ 8ബിറ്റ് മൈക്രോകണ്‍ട്രോളറാണ് നമ്മള്‍ ഉപയോഗിക്കുന്നത്. തുടങ്ങാം…
  • ഡെസ്ക്ടോപ്പില്‍ കാണുന്ന Atmel studio 7 എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക

  • File മെനുവില്‍ New സെലക്ട്‌ ചെയ്യുമ്പോള്‍ വരുന്ന Project എന്ന സബ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

  • തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍  GCC C Executable Project സെലക്ട്‌  ചെയ്യുകയും പുതിയ പ്രൊജക്റ്റ്‌നു നിങ്ങള്‍കിഷ്ടമുള്ള ഒരു പേരും നല്‍കുകയും ചെയ്യുക.

  • നമ്മള്‍ പ്രോഗ്രാം ചെയ്യാനുധ്യേഷിക്കുന്ന മൈക്രോകണ്‍ട്രോളര്‍ സെലക്ട്‌ ചെയ്യലാണ് അടുത്തപടി അതിനായി Device Family ATmega സെലക്ട്‌ ചെയ്യുക

  • തുടര്‍ന്നുവരുന്ന വിന്‍ഡോയില്‍നിന്നും ATmega8A സെലക്ട്‌ ചെയ്യുക

  • ഇപ്പോള്‍ ഒരു പുതിയ Project ക്രിയേറ്റ് ചെയ്യുന്നതായി കാണാം

ഇവിടെ Blinking Led എന്നാണു പുതിയ പ്രൊജക്റ്റിനുള്ള പേര് നലിയിരിക്കുന്നത്

ഇപ്പോള്‍ പ്രോഗ്രാം ചെയ്യാനുള്ള എല്ലാം റെഡിയായി ഇനി നമുക്ക് solution വിന്‍ഡോ കാണുന്നതിനു വേണ്ടി View മെനുവില്‍നിന്നും Solution Explorer സെലക്ട്‌ ചെയ്യുക

ഇനി നമുക്ക് ATmega8A എന്ന മൈക്രോകണ്‍ട്രോളറിലേക്ക് വേണ്ട പ്രോഗ്രാം എഴുതി തുടങ്ങാം.

സി പ്രോഗ്രാമിന്‍റെ അടിസ്ഥാന ഘടനയാണ് മുകളിലെ വിന്‍ഡോയില്‍ കാണുന്നത്.


പങ്ക് വെക്കാം