പങ്ക് വെക്കാം

ഇലക്ട്രോണിക്സ് കളരി ഡെവലപ്പ്മെന്‍റ്  ബോര്‍ഡ്‌ല്‍ നീല ചുവപ്പ് എന്നീ നിറങ്ങളിലുള്ള എട്ട് എല്‍.ഇ.ഡി കള്‍ നല്‍കിയിട്ടുണ്ട് എല്‍.ഇ.ഡി യിലേക്കുള്ള കറന്റ്‌ നിയന്ത്രിക്കുനതിനു വേണ്ടി  330ohm റെസിസ്റ്റര്‍ അവയക്ക് സീരീസ് ആയി ഘടിപ്പിച്ചിട്ടുണ്ട്. ഫിമെയില്‍ to ഫീമെയില്‍ ജമ്പര്‍ വയറുകള്‍ ഉപയോഗിച്ച് 8 എല്‍.ഇ.ഡികളും PORTD യിലേക്ക് കണക്ട് ചെയ്യുക

PD0 → LED1 
PD1 → LED2
PD2 → LED3 
PD3 → LED4
PD4 → LED5
PD5 → LED6
PD6 → LED7 
PD7 → LED8 

മൈക്രോകണ്‍ട്രോളര്‍ ടുടോറിയലില്‍ പറഞ്ഞ പോലെ ഇവിടെ PORTD ഔട്ട്‌പുട്ട് പിന്നുകളാക്കി കോണ്‍ഫിഗര്‍ ചെയ്യണം എന്നാല്‍ മാത്രമേ മൈക്രോകണ്‍ട്രോളറില്‍ നിന്നും LED പ്രകാശിപ്പിക്കാനാവശ്യമായ വൈദ്യുതി പുറത്ത് വിടുകയുള്ളു, അതിനായി നമുക്ക് DDR എന്ന രജിസ്റ്റര്‍ ഉപയോഗപ്പെടുത്താം. DDR (ഡാറ്റാ ഡയറക്ഷന്‍ രജിസ്റ്റര്‍ ) രജിസ്റ്ററിന് 8ബിറ്റുകളുണ്ട്.  ഇതിലെ ഓരോ ബിറ്റുകളും ആ പോര്‍ട്ടിലെ ഓരോ പിന്നുകളേയുമാണ് സൂചിപ്പിക്കുന്നത്. ഇവിടെ PORTD യെ ഇന്പുട്ടോ ഔട്ട്‌പുട്ടോ ആക്കാന്‍ ഉപയോഗിക്കുന്നത് DDRD എന്ന ഡാറ്റാ ഡയറക്ഷന്‍ രജിസ്റ്റര്‍ ആണ് ഇതുപോലെ മറ്റു പോര്‍ട്ട്‌കള്‍ക്കും DDRB, DDRC എന്നിങ്ങനെ വെവ്വേറെ ഡാറ്റാ ഡയറക്ഷന്‍ രജിസ്റ്ററുകളുണ്ട് . ഇനി നമുക്ക് പ്രോഗ്രമിങ്ങിലേക്ക് കടക്കാം PORTD യെ ഔട്ട്‌പുട്ട് ആക്കാന്‍ DDRD ഓരോ ബിറ്റുകളും ലോജിക്കല്‍ ഹൈ ആക്കണം അതിനായി ഓരോ രജിസ്റ്റര്‍ ബിറ്റ് സ്പേസിലും 1 എന്ന് കൊടുത്താല്‍ മതി. ഉദാഹരണമായി,

DDRD = 0b11111111 ബൈനറി സിസ്റ്റം
അല്ലെങ്കില്‍
DDRD = 0XFF ഹെക്സാ ഡെസിമല്‍ സിസ്റ്റം.
അതുമല്ലെങ്കില്‍
DDRD = 255 ഡെസിമല്‍ സിസ്റ്റം എന്നിങ്ങനെ ഏത് രീതിയിലും കൊടുക്കാവുന്നതാണ്. ഇപ്പോള്‍ PORTD ഔട്ട്‌പുട്ട് മോഡിലായി.

ചുവടെ നല്‍കിയിട്ടുള്ള സാമ്പിള്‍ കോഡ് ശ്രദ്ധിക്കുക.

 


പങ്ക് വെക്കാം