പങ്ക് വെക്കാം

സാധാരണയായി പ്രൊജക്റ്റ്‌ സര്‍ക്ക്യൂട്ടുകളില്‍ ഉപയോഗിക്കുന്ന  16X2 LCD മോഡ്യൂളാണ് ഇലക്ട്രോണിക്സ് കളരി ഡെവലപ്പ്മെന്‍റ്  ബോര്‍ഡ്‌ല്‍ നല്‍കിയിരിക്കുന്നത് അതുകൊണ്ട് തന്നെ ഇതിലൂടെ ചെയ്തുപഠിക്കുന്ന കാര്യങ്ങള്‍ എളുപ്പത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രോജെക്ട്കളില്‍ ചേര്‍ക്കാവുന്നതാണ്. ഡിസ്പ്ലേയില്‍ 16 ഡിജിറ്റുകളുള്ള 2 വരികളാണുള്ളത് അതുകൊണ്ടാണ് അവയെ 16X2 എന്ന പേരില്‍ അറിയപ്പെടുന്നത്. ഇനി നമുക്ക് നിങ്ങളുടെ പേരുകള്‍ എങ്ങനെ LCD യില്‍ കാണിക്കാം എന്ന് നോക്കാം. ആദ്യമായി ഫിമൈല്‍ to ഫിമൈല്‍ ജമ്പര്‍ വയറുകള്‍ ഉപോയോഗിച്ച് LCD മൈക്രോകണ്‍ട്രോളറുമായി ബന്ധിപ്പിക്കുക.

LCD യെ കുറിച്ച് അല്പം

  • 16 ഡിജിറ്റുകളുള്ള 2 വരി ഡിസ്പ്ലേ
  • 8ഡാറ്റ പിന്നുകള്‍ (D0 to D7)
  • 4 കണ്ട്രോള്‍ പിന്നുകള്‍ (RS, EN, RW, VEE)
  • 2 പവര്‍ പിന്നുകളും (VDD, VSS/GND)
  • 2 ബാക്ക് ലൈറ്റ് LED പിന്നുകള്‍(A – ആനോഡ് , K – കാഥോഡ്)

എന്നിവ ചേര്‍ന്ന് അകെ 16പിന്നുകളാണ് ഇവക്കുള്ളത്. മാത്രമല്ല 16ഡിജിറ്റുകളുള്ള രണ്ടു വരികളുമുണ്ട്

16X2 LCD ഡിസ്പ്ലേ

രണ്ടു വ്യതസ്ത മോഡുകളില്‍ ഇതിനെ പ്രവര്‍ത്തിപ്പിക്കാം

  • 8 ബിറ്റ് മോഡ്
  • 4 ബിറ്റ് മോഡ്

പ്രവര്‍ത്തനം വേഗത്തില്‍ മനസ്സിലാക്കുന്നതിന് ഇവിടെ 8 ബിറ്റ് മോഡ് വിശദീകരിക്കാം. ആദ്യമായി ഓരോ പിന്നുകളും എന്താണെന്നു നോക്കാം.

പിന്നുകള്‍ വിവരണം
Vss LCD യിലേക്ക് ഗ്രൌണ്ട് കണക്ഷന്‍ നല്‍കുന്നതിന് ഉപയോഗിക്കുന്നു.
VDD ഓപറേറ്റിങ്ങ്‌ വോള്‍ട്ടേജായ 5v പോസിറ്റീവ് സപ്ലൈ നല്‍കുന്നതിനു ഉപയോഗിക്കുന്നു.
VEE LCD യുടെ കോണ്‍ട്രാസ്റ്റ് നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്നു. ഒരു വേരിയബള്‍ റെസിസ്റ്റര്‍ അതിനായി ഉപയോഗിക്കുന്നു.  
RS LCD യിലേക്ക് ഡാറ്റ പിന്നുകളിലൂടെ ഡാറ്റ സിഗ്നലുകളും കമാന്‍ഡ് സിഗ്നലുകളും വേര്‍തിരിച്ചു അയക്കാന്‍ സഹായിക്കുന്നു. ഈ പിന്‍ 1 ആണെങ്കില്‍ ഡാറ്റയും 0 ആണെങ്കില്‍ കമാന്‍ഡ് സിഗ്നലുകളും ആണെന്ന് LCD മനസിലാക്കുന്നു.
RW LCD യിലേക്ക് ഡാറ്റ നല്‍കുന്നു / LCD യില്‍ നിന്നും ഡാറ്റ എടുക്കുന്നു എന്ന് LCD യെ അറിയിക്കാന്‍ ഉപയോഗിക്കുന്നു. ഈ പിന്‍ 0 ആണെങ്കില്‍ LCD യിലേക്ക് ഡാറ്റ നല്‍കുന്നു, 1 ആണെങ്കില്‍ LCD യില്‍ നിന്നും ഡാറ്റ എടുക്കുന്നു എന്ന് സൂചിപ്പിക്കുന്നു.
EN നമ്മള്‍ നല്‍കുന്ന ഡാറ്റ LCD യില്‍ വരണമെങ്കില്‍ ഡാറ്റ നല്‍കി കഴിഞ്ഞതിനു ശേഷം ഈ പിന്‍ ലോജിക് ഹൈ ആക്കി ഒരു മൈക്രോ സെക്കന്റ്‌ നു ശേഷം ലോജിക് ലോ അക്കുക.
D0 – D7 LCD യിലേക്ക് ഇന്‍ഫോര്‍മേഷന്‍/ഡാറ്റ നല്കാന്‍ ഉപയോഗിക്കുന്ന പിന്നുകള്‍
LED A ബാക്ക് ലൈറ്റ് LED യുടെ ആനോഡ് പിന്‍
LED K ബാക്ക് ലൈറ്റ് LED യുടെ കാഥോഡ് പിന്‍

ഇനി സര്‍ക്ക്യൂട്ട് ലേക്ക് വരാം.
PORTD യിലേക്കാണ് LCD കണകറ്റ് ചെയ്യുന്നത് ചുവടെ കൊടുത്ത രീതിയില്‍ കണകറ്റ് ചെയ്യുക.

DB0 PD0
DB1 PD1
DB2 PD2
DB3 PD3
DB4 PD4
DB5 PD5
DB6 PD6
DB7 PD7
EN PB4
RW GND
RS PB5

അറ്റ്‌മല്‍ സ്റ്റുഡിയോ ഓപ്പണ്‍ ചെയത് പുതിയ പ്രൊജക്റ്റ്‌ തുടങ്ങുക, അറിയില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

സാമ്പിള്‍ കോഡ് ചുവടെ.

കമ്പയില്‍ ഐക്കണ്‍ ഉപയോഗിച്ച് കമ്പയില്‍ ചെയ്താല്‍ ഒരു .hex ഫയല്‍ നമ്മുടെ പ്രൊജക്റ്റ്‌ ഫോള്‍ഡറില്‍ നിര്‍മ്മിക്കപ്പെടും ഈ .hex ഫയലാണ്  മൈക്രോകണ്‍ട്രോളറിലേക്ക് അപ്‌ലോഡ്‌ ചെയ്യേണ്ടത്. അതിനായി Extreem Burner അല്ലെങ്കില്‍ AVR dude ഉപയോഗിക്കാം ഇവിടെ  Extreem Burner എന്ന പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറാണ് നമ്മള്‍ ഉപയോഗിക്കാന്‍ പോകുന്നത് AVR ISP പ്രോഗ്രാമര്‍ കമ്പ്യൂട്ടറിലേക്ക് ബന്ധിപ്പിക്കുക എന്നിട്ട്  Extreem Burner ഓപ്പണ്‍ ചെയ്യുക അതിലേക്കു ഓപ്പണ്‍ എന്ന ഐക്കണ്‍ ഉപയോഗിച്ച് .hex ഫയല്‍ ലോഡ് ചെയ്തു write all ഐക്കണ്‍ ക്ലിക്ക് ചെയ്യുക ഇപ്പോള്‍ നമ്മുടെ  മൈക്രോകണ്‍ട്രോളര്‍ പ്രവര്‍ത്തിച്ചു  തുടങ്ങിയിട്ടുണ്ടാവും.


പങ്ക് വെക്കാം