പങ്ക് വെക്കാം

അനലോഗ് ടു ഡിജിറ്റല്‍ കണ്‍വെര്‍ട്ടറിന്‍റെ ഒരു ആപ്ലിക്കേഷനാണ് ഇവിടെ വിവരിക്കാന്‍ പോകുന്നത്. അതിനായി LM35 എന്ന താപനില സെൻസർ ഉപയോഗിച്ചുള്ള ഒരു തെര്‍മോമീറ്റര്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ആവശ്യമായ കമ്പോണന്റുകള്‍

  • LM35 സെന്‍സര്‍
  • മൈക്രോകണ്‍ട്രോളര്‍
  • LCD
  • കണക്ടിംഗ് വയര്‍
  • പവര്‍ സപ്ലൈ

ഇവയെല്ലാം അടങ്ങിയ ഇലക്ട്രോണിക്സ് കളരി ഡെവലപ്പ്മെന്‍റ് ബോര്‍ഡ്‌  ഇവിടെ നമുക്ക് ഉപയോഗ പെടുത്താം.

LM35

മികച്ച പ്രകടനം കൊണ്ടും വിലക്കുറവു കൊണ്ടും വളരെയധികം ജനപ്രീതി നേടിയ ഊഷ്മാവ് അളക്കുന്നതിനുള്ള സെന്‍സറാണ് LM35. സാധാരണ ഇലക്ട്രോണിക്സ് ഷോപ്പുകളിലും ഓണ്‍ലൈന്‍ ഷോപ്പുകളിലും ഇത് ലഭ്യമാണ്. 4V മുതല്‍ 20V വരെ പവര്‍ കൊടുക്കാമെന്ന് ഡാറ്റഷീറ്റില്‍ പറയുന്നുണ്ട്. മൈക്രോകണ്‍ട്രോളറിലെ ADC ഉപയോഗിച്ച് LM35 ലൂടെ വളരെ ലളിതമായി ഉഷമാവ്‌ അളക്കാന്‍ കഴിയും അതിലൂടെ ഒരു തെര്‍മോമീറ്റര്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാം.

LM35 ഐസിയിലേക്ക് 5V ഉം GND ഉം കൊടുത്തു കഴിഞ്ഞാല്‍ ഓരോ ഡിഗ്രി സെല്‍ഷ്യസിന് 10mV എന്ന നിരക്കില്‍ ഔട്ട്‌പുട്ട് ലഭിക്കും ഉദാഹരണത്തിന് 30oC ആണെകില്‍ 30 x 10mV = 300mV ഔട്ട്‌പുട്ട്  പിന്നില്‍ ലഭിക്കും.

ADC റെസല്യുഷന്‍ 10ബിറ്റ് ആയതുകൊണ്ട് അകെ 1024 വിലകള്‍,   5V  Vcc കൊടുത്താല്‍ 5/1024 = ഏകദേശം 5mV ലഭിക്കും. അങ്ങനെയിരിക്കെ ADC ഇന്‍പുട്ട് ലേക്ക് 5mV വരികയാണെങ്കില്‍ ADC കണ്‍വെര്‍ഷന്‍   റിസള്‍ട്ട്‌ 1 എന്ന്  കാണിക്കും.     ഇവിടെ    ഉപയോഗിക്കുന്ന LM35 ന്‍റെ ഔട്ട്‌   പുട്ട് 1 ഡിഗ്രി സെല്‍ഷ്യസ് നു 10mV മാണ്. ഈ 10mV ADC ഇന്പുട്ടായി കൊടുത്താല്‍ ADC കണ്‍വെര്‍ഷന്‍   റിസള്‍ട്ട്‌ 2 എന്നായിരിക്കും കാണിക്കുക പക്ഷെ നമുക്ക്   കാണിക്കേണ്ടത് 1ഡിഗ്രി എന്നുമാണ്. അതിനായി നമുക്ക് ലഭിക്കുന്ന കണ്‍വെര്‍ഷന്‍   റിസള്‍ട്ട്‌നെ 2   കൊണ്ട് ഹരിച്ചുകിട്ടുന്ന റിസള്‍ട്ട്‌   ഡിസ്പ്ലേയില്‍ കാണിച്ചാല്‍ മതി.

temperature = adc_value/2;

ഫെമൈല്‍ ടു ഫെമൈല്‍ ജമ്പര്‍ വയറുകള്‍ ഉപയോഗിച്ച് സര്‍ക്യുട്ട് തയ്യാറാക്കുക. അറ്റ്‌മല്‍ സ്റ്റുഡിയോ ഓപ്പണ്‍ ചെയത് പുതിയ പ്രൊജക്റ്റ്‌ തുടങ്ങുക, അറിയില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

സാമ്പിള്‍ കോഡ് ചുവടെ. LCD പ്രോഗ്രാമും ചേര്‍ത്ത് കൊണ്ടാണ് സാമ്പിള്‍ കോഡ്‌ തയ്യാറാക്കിയിട്ടുള്ളത്.

കമ്പയില്‍ ഐക്കണ്‍ ഉപയോഗിച്ച് കമ്പയില്‍ ചെയ്താല്‍ ഒരു .hex ഫയല്‍ നമ്മുടെ പ്രൊജക്റ്റ്‌ ഫോള്‍ഡറില്‍ നിര്‍മ്മിക്കപ്പെടും ഈ .hex ഫയലാണ്  മൈക്രോകണ്‍ട്രോളറിലേക്ക് അപ്‌ലോഡ്‌ ചെയ്യേണ്ടത്. അതിനായി Extreem Burner അല്ലെങ്കില്‍ AVR dude ഉപയോഗിക്കാം ഇവിടെ  Extreem Burner എന്ന പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറാണ് നമ്മള്‍ ഉപയോഗിക്കാന്‍ പോകുന്നത് AVR ISP പ്രോഗ്രാമര്‍ കമ്പ്യൂട്ടറിലേക്ക് ബന്ധിപ്പിക്കുക എന്നിട്ട്  Extreem Burner ഓപ്പണ്‍ ചെയ്യുക അതിലേക്കു ഓപ്പണ്‍ എന്ന ഐക്കണ്‍ ഉപയോഗിച്ച് .hex ഫയല്‍ ലോഡ് ചെയ്തു write all ഐക്കണ്‍ ക്ലിക്ക് ചെയ്യുക ഇപ്പോള്‍ നമ്മുടെ  മൈക്രോകണ്‍ട്രോളര്‍ പ്രവര്‍ത്തിച്ചു  തുടങ്ങിയിട്ടുണ്ടാവും.


പങ്ക് വെക്കാം