പങ്ക് വെക്കാം

നമ്മളെല്ലാവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ലാപ്ടോപ്പോ ഡെസ്ക് ടോപ് കമ്പ്യൂട്ടറോ ഉപയോഗിക്കുന്നവരാണ്. കമ്പ്യൂട്ടർ എന്നത് ഇന്നത്തെ നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിക്കഴിഞ്ഞു. ഇനിയുള്ള കാലം കംപ്യൂട്ടറിന്റേതാണ്. അതുകൊണ്ടുതന്നെ നമ്മൾ ഓരോരുത്തരുടെയും വീട്ടിൽ ഒരു കമ്പ്യൂട്ടർ എന്നത് ഒരു അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. അത്തരത്തിൽ ഒരു കമ്പ്യൂട്ടർ അല്ലെങ്കിൽ ലാപ്ടോപ്പ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് മനസിലാക്കാം.

ആവശ്യം
കംപ്യൂട്ടറുകൾ പലതരമുണ്ട് അതിൽനിന്നും നമ്മുടെ ആവശ്യത്തിനുതകുന്ന ഒന്ന് തിരഞ്ഞെടുക്കുക ഒരു മുൾട്ടീമീഡിയ ഡിസൈനർ ഉപയോഗിക്കുന്ന തരം കംപ്യൂട്ടറുകൾ വിദ്യാർത്ഥികൾക്ക് ആവശ്യമില്ല. അതിനായി ആദ്യം വലുപ്പം നിര്‍ണയിക്കാം

വലിപ്പം
ലാപ്ടോപ്പ്ന്‍റെ കാര്യത്തിലാണെങ്കിൽ സാധാരണയായി 14 ഇഞ്ച് , 15.6 ഇഞ്ച് എന്നീ സ്ക്രീൻ വലുപ്പങ്ങളിലാണ് വരുന്നത്. ഡെസ്ക് ടോപ്പിലാണെങ്കിൽ മോണിറ്റർ സൈസ് ആണ് ഈ രീതിയിൽ വരുന്നത്. 14 ഇഞ്ച് ലാപ്‌ടോപ്പുകൾ ഭാരം കുറഞ്ഞതും യാത്രയിൽ അനായാസം കൊണ്ട് നടക്കാനും കഴിയുന്നു. 15.6 ഇഞ്ച് എന്ന സൈസാണ് സാധാരണയായി കണ്ടു വരുന്നത്.

പ്രോസസ്സർ
corei3, corei5, corei7 തുടങ്ങിയവയാണ് ഇന്ന് സാധാരണയായി കണ്ടുവരുന്ന മൈക്രോപ്രൊസസ്സറുകൾ ഇന്‍റെൽ എന്ന കമ്പനിയാണ് ഇവ ഉൽപാദിപ്പിക്കുന്നത്. AMD എന്ന മറ്റൊരു കമ്പനി കൂടി പ്രൊസസ്സറുകൾ നിർമ്മിക്കുന്നുണ്ട് എന്നിരുന്നാലും ഇന്‍റെൽ പ്രൊസസ്സറുകളാണ് ജനപ്രീതി നേടിയവ. ഇവിടെ നമ്മൾ പ്രത്യേകം ശ്രദ്ധിക്കുക, പ്രോസസ്സറിന്‍റെ ക്ലോക്ക് സ്പീഡ് എത്രയാണെന്ന് എവിടെയും അടയാള പെടുത്താറില്ല. അതുകൊണ്ടുതന്നെ ചിലരെങ്കിലും ആ കെണിയിൽ പെടുന്നവരാണ്. ഈ ക്ലോക്ക് സ്പീഡിന്‍റെ അടിസ്ഥാനത്തിലാണ് പ്രോസെസ്സറിന്‍റെ പ്രോസസ്സിംഗ് സ്പീഡ് നിർണ്ണയിക്കുന്നത്. നല്ലൊരു സുഗമമായ പ്രവർത്തനം ഉറപ്പുവരുത്താൻ ഏറ്റവും കുറഞ്ഞത് 2GHz ക്ലോക്ക് സ്‌പീഡങ്കിലും വേണം. കംപ്യൂട്ടറുകൾ വാങ്ങുമ്പോൾ ക്ലോക്ക് സ്പീഡ് പ്രത്യേകം ചോദിച്ചു ഉറപ്പുവരുത്തണം. 32ബിറ്റ് 64ബിറ്റ് എന്നിങ്ങനെ രണ്ടു തരം പ്രൊസസ്സറുകളുണ്ട്. 32ബിറ്റ് പ്രൊസസ്സറുകളേക്കാളും കൂടുതൽ പ്രോസസ്സിംഗ് സ്പീഡ് 64ബിറ്റ് പ്രൊസസ്സറുകൾക്കുണ്ട്. ഇന്ന് മാർക്കറ്റുകളിൽ ലഭിക്കുന്നവയിൽ 90% ഉം 64ബിറ്റ് പ്രൊസസ്സറുകളാണ്. ഒരു സാധാരണ കംപ്യൂട്ടറിന് 64ബിറ്റ് core i3 പ്രോസസ്സർ മതി.

റാം(RAM)
കംപ്യൂട്ടറുകളുടെ പ്രോസസ്സിംഗ് സ്പീഡിൽ ഏറ്റവും കൂടുതൽ പങ്കു വഹിക്കുന്ന ഒന്നാണ് RAM(റാൻഡം ആക്സസ് മെമ്മറി). സാങ്കേതികമായി RAM നെ പ്രൈമറി മെമ്മറി എന്നാണ് പറയാറ്. 1GB മുതൽ ഇവ ലഭ്യമാണ്. എന്നിരുന്നാലും 4 GB മുതലാണ് ഷോപ്പുകളിൽ സുലഭം കാരണം 4 GB RAM നും അതിൽ കുറഞ്ഞവയും തമ്മിൽ വിലയിൽ വലിയ വ്യത്യാസമില്ല. പക്ഷെ 4 GB കഴിഞ്ഞാൽ പിന്നെ 8 GB യാണ് ലഭിക്കുക ഇതിന് വില കൂടുതലുമാണ്. ഒരു സാധാരണ കംപ്യൂട്ടറിന് 4 RAM മതി.

ഹാർഡിസ്ക്(HDD/SSD)
ഫയലുകളും മറ്റും സൂക്ഷിക്കുന്നതിന് വേണ്ടിയിട്ടുള്ള കംപ്യൂട്ടറിലെ സ്റ്റോറേജ് ഏരിയയാണ് ഹാർഡിസ്ക് HDD (ഹാർഡ് ഡിസ്ക് ഡ്രൈവ്) എന്ന് പൊതുവെ പറയാറുണ്ട്. സാങ്കേതികമായി ഹാർഡിസ്ക്നെ സെക്കണ്ടറി മെമ്മറി എന്നാണ് പറയാറ്. കംപ്യൂട്ടറിനെ പ്രവർത്തിപ്പിക്കുന്ന സിസ്റ്റം സോഫ്റ്റ് വെയറുകളും ആപ്ലിക്കേഷൻ സോഫ്റ്റ് വെയറുകളും ഇൻസ്റ്റാൾ ചെയ്യുന്നത് ഈ മെമ്മറിയിലാണ്. 500GB മുതൽ ഷോപ്പുകളിൽ ലഭ്യമാണ്. ഈ ഗണത്തിൽ വരുന്ന മറ്റൊരു ഇനമാണ് സോളിഡ് സ്റ്റേറ്റ് ഡ്രൈവ് (SSD). HDD യിൽ മെക്കാനിക്കൽ സിസ്റ്റമാണെകിൽ SSD യിൽ മെമ്മോറി കാർഡിന്റെ ടെക്നോളജിയായ സെമി കണ്ടക്ടർ ടെക്നോളജി യാണ് ഉപയോഗിക്കുന്നത്. അത് കൊണ്ട് തന്നെ HDD 30MBps (മെഗാ ബൈറ്റ് പെര്‍ സെക്കന്റ്) സ്പീഡ് നൽകുമ്പോൾ SSD 500MBps വരെ സ്പീഡ് നൽകുന്നു. കൂടുതൽ പ്രോസസ്സിംഗ് സ്പീഡ് ആവശ്യമുള്ള കംപ്യൂട്ടറുകളിൽ SSD വെക്കുന്നത് നന്നായിരിക്കും. 3500 രൂപയ്ക്കു 1TB (1024GB) ലഭിക്കുമ്പോൾ 500GB SSD ക്ക് 20,000 രൂപ വരെ വിലവരും. എന്നിരുന്നാലും 128GB ഏകദേശം 5000 രൂപക്ക് ലഭിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാൻ മാത്രമായി HDD ന്‍റെ കൂടെ ഇത്തരത്തിൽ ഒന്ന് വച്ചാൽ കമ്പ്യൂട്ടർ സ്പീഡ് 5 മടങ്ങ് വരെ കൂട്ടാൻ കഴിയും.

മോണിറ്റർ
ഡെസ്ക്ടോപ്പ്ന്‍റെ കാര്യത്തിലാണ് മോണിറ്റർ നമ്മൾ വെവ്വേറെ വാങ്ങുന്നത്. CRT മോണിറ്ററുകൾ ഇപ്പോൾ ലഭ്യമല്ല എന്നിരുന്നാലും രണ്ടു തരം മോണിറ്ററുകൾ ലഭ്യമാണ് LED മോണിറ്ററുകളും LCD മോണിറ്ററുകലുമാണവ. LED മോണിറ്ററുകൾ LCD യെ അപേക്ഷിച്ച് കുറച്ചു വൈദ്യുതി ഉപയോഗിക്കുന്നവയാണ്. ഭാരവും കുറവാണ്, പക്ഷെ LED മോണിറ്ററുകൾക്ക് താരതമ്മ്യേന വില കൂടുതലാണ്. വിലകൂടിയ ലാപ്ടോപ്പുകളിലും LED മോണിറ്ററുകൾ കണ്ടുവരുന്നുണ്ട്.

ഓപ്പറേറ്റിംഗ് സിസ്റ്റം
കംപ്യൂട്ടറുകൾക്ക് അവയുടെ പേര് പൂർണ്ണമാക്കികൊടുക്കുന്ന ഒന്നാണ് ഓപ്പറേറ്റിംഗ് സിസ്റ്റം സാധാരണയായി രണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റമാണുള്ളത് ലിനക്സ്, വിൻഡോസ് എന്നിവയാണവ. ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ഫ്രീയായി ലഭിക്കുന്നവയാണ് അതുകൊണ്ടു തന്നെ കമ്പ്യൂട്ടറുകൊണ്ട് വലിയ ജോലിയൊന്നും ചെയ്യേണ്ടാത്തവർ ലിനക്സ് ഉപയോഗിക്കുന്നതാണ് നല്ലത്. അത് കംപ്യൂട്ടറുകളുടെ വിലയിൽ വലിയ മാറ്റം ഉണ്ടാക്കും, കാരണം വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വില ഏറ്റവും അടിസ്ഥാന പതിപ്പിന് 6000 രൂപയോളം വരും. വിൻഡോസ് 10 പ്രൊഫെഷണൽ പതിപ്പിന് 15,000 രൂപയോളവും വരും.

ഇത്രയുമാണ് ഒരു കമ്പ്യൂട്ടർ അല്ലെങ്കിൽ ലാപ്ടോപ്പ് വാങ്ങുമ്പോൾ വളരെ അടിസ്ത്ഥാനപരമായി അറിഞ്ഞിരിക്കേണ്ടത്.


പങ്ക് വെക്കാം