പങ്ക് വെക്കാം

ആഗോള താപനം മൂലം ഓരോ വർഷം കഴിയുന്തോറും നമ്മുടെ നാട്ടിലും ചൂട് കൂടി കൊണ്ടിരിക്കുകയാണല്ലോ. ഈ സാഹചര്യത്തിൽ എയർ കണ്ടിഷണർ വാങ്ങാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. അങ്ങനെയുള്ളവർക്ക് ചില നിർദ്ദേശങ്ങൾ നല്കുകയാണിവിടെ.

ആദ്യ കാലങ്ങളിൽ സ്പ്ലിറ്റ് AC (ഇൻഡോർ യൂണിറ്റും ഔട്ഡോർ യൂണിറ്റും വെവ്വേറെ വരുന്ന തരം എയർ കണ്ടിഷണറുകളാണിവ) വിൻഡോ AC (ചുമർ അടർത്തിമാറ്റി വൻകുന്ന, ഔട്ഡോർ യൂണിറ്റും ഇൻഡോർ യൂണിറ്റും ഒരുമിച്ചുള്ള തരാം എയർ കണ്ടിഷണറുകളാണിവ) എന്നിങ്ങനെ രണ്ടു തരം എയർ കണ്ടിഷണറുകളാണ് ഉണ്ടായിരുന്നത്. സ്പ്ലിറ്റ് AC യാണ് ഇന്ന് സാധാരണയായി കണ്ടുവരുന്നത്. പ്രധാനമായും രണ്ടു തരം സ്പ്ലിറ്റ് എയർ കണ്ടിഷണറുകളാണ് ഇന്നുള്ളത്, ഇൻവെർട്ടർ ടെക്നോളജി ഉപയോഗിക്കുന്നതും അല്ലാത്തവയും. ഇനി എന്താണ് ഇൻവെർട്ടർ AC എന്ന് നോക്കാം

ഇൻവെർട്ടർ A/C

ഇൻവെർട്ടർ A/C എന്ന് പറഞ്ഞാൽ കറന്റ് പോയാലും വീട്ടിലുള്ള ഇൻവെർട്ടറിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന A/C എന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ഒരുപാടു പേരുണ്ട്. യഥാർത്ഥത്തിൽ അങ്ങനെയല്ല. ഇന്ന് നമ്മൾ ഉപയോഗിക്കുന്ന കറന്റ് ആൾട്ടർനേറ്റിംഗ് കറന്റ് (AC) ആണ് എന്നാൽ ബാറ്ററിയിൽ നിന്നും നമുക്ക് ലഭിക്കുന്നത് ഡയറക്റ്റ് കറന്റ് അഥവ DC കറന്റ് ആണ്. നമ്മുടെ വീട്ടിലെ ഉപകാരണങ്ങളെല്ലാം പ്രവർത്തിക്കുന്നത് AC കറന്റ് ഉപയോഗിച്ചാണ്. AC യെ DC യാക്കിമാറ്റി ബാറ്ററിയിൽ സൂക്ഷിച്ച് വക്കുകയും കറന്റ് പോകുമ്പോൾ തിരിച്ചു വീണ്ടും ബാറ്ററിയിലെ DC യെ AC യാക്കി മാറ്റി നമ്മുടെ ലൈറ്റിലും ഫാനിലും എത്തിക്കുന്നു. AC യെ DC യാക്കിമാറ്റി വീണ്ടും DC യെ AC യാക്കി മാറ്റുന്ന പ്രവൃത്തി നടക്കുന്നത് കൊണ്ടാണ് അവയെ ഇൻവെർട്ടർ എന്ന് വിളിക്കുന്നത്.

ഇനി ഇൻവെർട്ടർ A/C യിലേക്ക് വരാം നേരത്തെ പറഞ്ഞ ഇൻവെർട്ടർ പ്രവർത്തനം ഈ A/C കളിലും സംഭവിക്കുന്നു. ബാറ്ററി ഉപയോഗിക്കുന്നില്ല എന്ന് മാത്രം. പകരം AC യെ DC യാക്കി മാറ്റിയ ഉടനെ തന്നെ തിരിച്ചും മാറ്റുന്നു. ഇങ്ങനെ മാറ്റുന്ന സമയത്ത് എയര്‍ കണ്ടിഷനറിലേക്കുള്ള വൈദ്യുതിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു. ബാറ്ററിയില്ലാതെ എന്തിനാണ് AC യെ DC യാക്കിമാറ്റി വീണ്ടും DC യെ AC യാക്കി മാറ്റുന്നത് എന്നത് ഒരു ചോദ്യമാണ്. ഇവിടെയാണ്, ഇൻവെർട്ടർ A/C യുടെ പ്രവർത്തനം വിശദീകരിക്കുന്നത്. സാധാരണ എയർ കണ്ടിഷണറുകളിൽ നമ്മൾ സെറ്റുചെയ്ത തണുപ്പാകുമ്പോൾ A/C ഓഫ് ആവുകയും ചൂട് കൂടുമ്പോൾ A/C ഓൺ ആവുകയും ചെയ്യുന്നു. ഇങ്ങനെ തുടർച്ചയായി A/C ഓണാവുകയും ഓഫാവുകയും ചെയ്യുന്നതിലൂടെ ധാരാളം വൈദ്യതി പാഴായി പോകുന്നു.

ഇൻവെർട്ടർ A/C കളിൽ ഇത്തരത്തിലുള്ള തുടർച്ചയായ ഓൺ-ഓഫാവലുകൾ സംഭവിക്കുന്നില്ല. പകരം നമ്മൾ സെറ്റ് ചെയ്ത തണുപ്പാകുമ്പോൾ എയർ കണ്ടീഷണർ അവയുടെ പ്രവർത്തനം മന്ദഗതിയിലാക്കുന്നു, അതായത് സെറ്റ് ചെയ്ത തണുപ്പാകുമ്പോൾ പിന്നീടങ്ങോട്ട് ഇൻവെർട്ടർ ടെക്നോളജി ഉപയോഗിച്ച് AC യെ DC യാക്കിമാറ്റി വീണ്ടും DC യെ AC യാക്കി മാറ്റുന്ന സമയത്ത് എയര്‍ കണ്ടിഷനറിലേക്കുള്ള വൈദ്യുതിയില്‍ ചില മാറ്റങ്ങള്‍ വരുത്തി വളരെ കുറഞ്ഞ വൈധ്യുതി മാത്രമേ എയർ കണ്ടീഷണറുകളിലേക്കു കടത്തിവിടുന്നുള്ളൂ, അതിലൂടെ വളരെ നല്ല രീതിയിൽ സെറ്റ് ചെയ്ത തണുപ്പ് നിലനിർത്തുകയും ചെയ്യുന്നു. വളരെ കുറഞ്ഞ വൈധ്യുതി കടത്തി വിടുന്നത് കൊണ്ട് വൈധ്യുതി ലാഭവും ഉണ്ടാകുന്നു. ഇതു കൊണ്ടാണ് ഇൻവെർട്ടർ AC കൾ വൈധ്യുതി കുറഞ്ഞവയാണെന്ന് പറയുന്നത്.

കൂടുതൽ സ്റ്റാർ റേറ്റിംഗ് ഉള്ള AC കൾ കൂടുതൽ വൈധ്യുതി ലാഭം തരുന്നു. അതുകൊണ്ടു തന്നെ വാങ്ങുമ്പോൾ അല്പം വില കൂടുതലാണെങ്കിലും കൂടുതൽ സ്റ്റാർ റേറ്റിങ് ഉള്ള ഇൻവെർട്ടർ A/C കൾ വാങ്ങുന്നതാണ് നല്ലത്.

എയർ കണ്ടിഷണറുകളുടെ ഔട്ട്ഡോർ യൂണിറ്റ് നിർമ്മിക്കുന്നത് കോപ്പർ, അലോയ്, അലൂമിനിയം, തുടങ്ങിയ ലോഹങ്ങളിലാണ് അതനുസരിച്ച്‌ എയർ കണ്ടിഷണറുകളുടെ വിലയിലും മാറ്റങ്ങളുണ്ട്. അല്പം വില കൂടുതലാണെങ്കിലും കോപ്പറാണ് മറ്റുള്ള ലോഹങ്ങളേക്കാൾ നല്ലത്. കൂടുതൽ കാലം നില നിൽക്കുന്നതും കേടുപാടുകൾ സംഭവിച്ചാൽ വേഗത്തിൽ പരിഹരിക്കാൻ കഴിയുന്നതുമാണവ.വൃത്തിയാക്കാനും എളുപ്പമാണ്. എന്നിരുന്നാലും തീരപ്രദേശങ്ങളിൽ അലോയ് ആണ് നല്ലത്. അലുമിനിയം ഉപയോഗിച്ചുട്ടുള്ള A/C കൾക്ക് വില വളരെ കുറവാണ്. എന്നിരുന്നാലും മെയ്ന്റനൻസ് അല്പം പ്രായമാണെന്നു മാത്രം.

എയര്‍ കണ്ടിഷണര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ശീതികരിക്കാനുള്ള മുറിയുടെ വലിപ്പത്തിനനുസരിച്ചു അനുയോജ്യമായവ തീരരഞ്ഞെടുക്കുക.
  • എയർ കണ്ടിഷണറുകൾ ഘടിപ്പിച്ച മുറികളിലേക്ക് ജനലുകൾ, വാതിലുകൾ, മറ്റു ദ്വാരങ്ങൾ എന്നിവയിൽകൂടി വായു അകത്തേക്ക് കടക്കുന്നില്ലന്നു ഉറപ്പുവരുത്തുക.
  • 26-27 ഡിഗ്രി സെൽഷ്യസ് സിൽ തെർമോസ്റ്റാറ്റ് സെറ്റ് ചെയ്യുക.
  • എയർ കണ്ടീഷറിന്റെ ഫിൽറ്റർ എല്ലാ മാസവും വൃത്തിയാക്കുക.
  • എയർ കണ്ടിഷണറിന്റെ കണ്ടൻസർ യൂണിറ്റിന് ചുറ്റും ആവശ്യത്തിന് വായു സഞ്ചാരം ഉറപ്പുവരുത്തുക.
  • വീടിന്റെ പുറം ചുമരുകളിലും, ടെറസിലും വെള്ള നിറത്തിലുള്ള പെയിന്റ് ഉപയോഗിക്കുന്നതും ജനലുകൾക്കും ഭിത്തികൾക്കും ഷെയ്ഡ് നിർമ്മിക്കുന്നതും വീടിനു ചുറ്റും മരങ്ങൾ വച്ച് പിടിപ്പിക്കുന്നതും അകത്തെ ചൂട് കുറയ്ക്കാൻ സഹായിക്കും.

പങ്ക് വെക്കാം