പങ്ക് വെക്കാം

റെഫ്രിജറേറ്ററോ എയർ കണ്ടിഷണറോ വാങ്ങാൻ പോകുമ്പോൾ നമ്മൾ കേൾക്കുന്ന ഒന്നാണ് ഇൻവെർട്ടർ ടെക്നോളജി എന്നത്. കറന്റ് പോയാലും വീട്ടിലെ ഇൻവെർട്ടർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്ന തരം ഉപകാരങ്ങൾ എന്ന് തെറ്റി ധരിച്ചു മനസ്സിലാക്കിയ ഒരുപാട് പേര് നമുക്ക് ചുറ്റുമുണ്ട്. എന്നാൽ യഥാർത്ഥത്തിൽ എന്താണ് ഇൻവെർട്ടർ റെക്കോനോളജി എന്ന് നോക്കാം.

ദീർഘ സമയം റെഫ്രിജറേറ്റർ എയർ കണ്ടീഷണർ തുടങ്ങിയവ ഉപയോഗിക്കുമ്പോൾ വൈദ്യുതി ഉപഭോഗം കുറക്കാൻ സഹായിക്കുന്ന റെക്കോനോളജിയാണ് ഇൻവെർട്ടർ റെക്കോനോളജി. ചില ഇലക്ട്രോണിക്സ് സർക്യൂട്ടുകളുടെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്.

പ്രവർത്തനം

ഉദാഹരണത്തിന് എയർ കണ്ടിഷണർ എടുക്കാം, എയർ കണ്ടിഷണർ 23 ഡിഗ്രി സെൽഷ്യസിൽ സെറ്റ് ചെയ്തിട്ടുണ്ട് എന്നും കരുതുക. ഇനി കാര്യത്തിലേക്കു കടക്കാം. സാധാരണ ഗതിയിൽ സെറ്റ് ചെയ്ത തണുപ്പാകുമ്പോൾ A/C ഓഫ് ആവുകയും തണുപ്പ് കുറയുമ്പോൾ വീണ്ടും A/C ഓൺ ആവുകയും ചെയ്യുന്നു. ഇങ്ങനെ ആവർത്തിച്ച് ഓൺ-ഓഫ് ആയി കൊണ്ടിരിക്കുമ്പോൾ ധാരാളം വൈധ്യുതി പാഴായി പോകുന്നു.

ഇന്ന് നമ്മൾ ഉപയോഗിക്കുന്ന കറന്റ് ആൾട്ടർനേറ്റിംഗ് കറന്റ് (AC) ആണ് എന്നാൽ ബാറ്ററിയിൽ നിന്നും നമുക്ക് ലഭിക്കുന്നത് ഡയറക്റ്റ് കറന്റ് അഥവ DC കറന്റ് ആണ്. നമ്മുടെ വീട്ടിലെ ഉപകാരണങ്ങളെല്ലാം പ്രവർത്തിക്കുന്നത് AC കറന്റ് ഉപയോഗിച്ചാണ്. AC യെ DC യാക്കിമാറ്റി ബാറ്ററിയിൽ സൂക്ഷിച്ച് വക്കുകയും കറന്റ് പോകുമ്പോൾ തിരിച്ചു വീണ്ടും ബാറ്ററിയിലെ DC യെ AC യാക്കി മാറ്റി നമ്മുടെ ലൈറ്റിലും ഫാനിലും എത്തിക്കുന്നു. AC യെ DC യാക്കിമാറ്റി വീണ്ടും DC യെ AC യാക്കി മാറ്റുന്ന പ്രവൃത്തി നടക്കുന്നത് കൊണ്ടാണ് അവയെ ഇൻവെർട്ടർ എന്ന് വിളിക്കുന്നത്.

ഇനി ഇൻവെർട്ടർ A/C യിലേക്ക് വരാം നേരത്തെ പറഞ്ഞ ഇൻവെർട്ടർ പ്രവർത്തനം ഈ A/C കളിലും സംഭവിക്കുന്നു. ബാറ്ററി ഉപയോഗിക്കുന്നില്ല എന്ന് മാത്രം. പകരം AC യെ DC യാക്കി മാറ്റിയ ഉടനെ തന്നെ തിരിച്ചും മാറ്റുന്നു. ഇങ്ങനെ മാറ്റുന്ന സമയത്ത് എയര്‍ കണ്ടിഷനറിലേക്കുള്ള വൈദ്യുതിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു. ബാറ്ററിയില്ലാതെ എന്തിനാണ് AC യെ DC യാക്കിമാറ്റി വീണ്ടും DC യെ AC യാക്കി മാറ്റുന്നത് എന്നത് ഒരു ചോദ്യമാണ്. ഇവിടെയാണ്, ഇൻവെർട്ടർ A/C യുടെ പ്രവർത്തനം വിശദീകരിക്കുന്നത്. സാധാരണ എയർ കണ്ടിഷണറുകളിൽ നമ്മൾ സെറ്റുചെയ്ത തണുപ്പാകുമ്പോൾ A/C ഓഫ് ആവുകയും ചൂട് കൂടുമ്പോൾ A/C ഓൺ ആവുകയും ചെയ്യുന്നു. ഇങ്ങനെ തുടർച്ചയായി A/C ഓണാവുകയും ഓഫാവുകയും ചെയ്യുന്നതിലൂടെ ധാരാളം വൈദ്യതി പാഴായി പോകുന്നു.

ഇൻവെർട്ടർ A/C കളിൽ ഇത്തരത്തിലുള്ള തുടർച്ചയായ ഓൺ-ഓഫാവലുകൾ സംഭവിക്കുന്നില്ല. പകരം നമ്മൾ സെറ്റ് ചെയ്ത തണുപ്പാകുമ്പോൾ എയർ കണ്ടീഷണർ അവയുടെ പ്രവർത്തനം മന്ദഗതിയിലാക്കുന്നു, അതായത് സെറ്റ് ചെയ്ത തണുപ്പാകുമ്പോൾ പിന്നീടങ്ങോട്ട് ഇൻവെർട്ടർ ടെക്നോളജി ഉപയോഗിച്ച് AC യെ DC യാക്കിമാറ്റി വീണ്ടും DC യെ AC യാക്കി മാറ്റുന്നു. ഈ സമയത്ത് എയര്‍ കണ്ടിഷനറിലേക്കുള്ള വൈദ്യുതിയില്‍ ചില മാറ്റങ്ങള്‍ വരുത്തി വളരെ കുറഞ്ഞ വൈധ്യുതി മാത്രമേ എയർ കണ്ടീഷണറുകളിലേക്കു കടത്തിവിടുന്നുള്ളൂ, അതിലൂടെ വളരെ നല്ല രീതിയിൽ, സെറ്റ് ചെയ്ത തണുപ്പ് നിലനിർത്തുകയും ചെയ്യുന്നു. വളരെ കുറഞ്ഞ വൈധ്യുതി കടത്തി വിടുന്നത് കൊണ്ട് വൈധ്യുതി ലാഭവും ഉണ്ടാകുന്നു. ഇതു കൊണ്ടാണ് ഇൻവെർട്ടർ AC കൾ വൈധ്യുതി കുറഞ്ഞവയാണെന്ന് പറയുന്നത്.

രണ്ടു തവണകളിലായി എയർ കണ്ടിഷണറുകളെ ഇങ്ങനെ നിയന്ത്രിക്കുന്നതിനെ ഡ്യൂവൽ ഇൻവെർട്ടർ സിസ്റ്റം എന്നും വിളിക്കുന്നു. ഡ്യൂവൽ ഇൻവെർട്ടർ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന എയർ കണ്ടിഷൻറുകൾ അല്ലെങ്കിൽ റെഫ്രിജറേറ്ററുകൾ താരതമ്യേന കുറഞ്ഞ വൈധ്യുതി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ ഇരട്ടി വൈധ്യുതി ലാഭവും ഉണ്ടാകുന്നു. 5 സ്റ്റാർ റേറ്റിങ്ങോട് കൂടിയ ഡ്യൂവൽ ഇൻവെർട്ടർ എയർ കണ്ടിഷണറുകളും റെഫ്രിജറേറ്ററുകളും ഇന്ന് ലഭ്യമാണ്.


പങ്ക് വെക്കാം