പങ്ക് വെക്കാം

ലോകത്തിലെ ഒരു പ്രധാന ഇലക്ട്രോണിക്സ്‌ നിർമ്മാതാക്കളായ റാസ്ബെറി പൈ ഫൗണ്ടേഷൻ യു കെയിൽ ആദ്യമായി വികസിപ്പിച്ചെടുത്ത ഒരു ഡെവലപ്പ്മെന്റ് സിസ്റ്റമാണ് റാസ്ബെറി പൈ. കുറഞ്ഞ ചെലവുള്ള, ഉയർന്ന-പ്രകടനമുള്ള ഒരു കമ്പ്യൂട്ടര്‍ എന്ന് തന്നെ റാസ്പ്ബെറി പൈ നെ വിശേഷിപ്പിക്കാം. ലോകമെമ്പാടുമുള്ള ഇലക്ട്രോണിക് കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങില്‍ ഒരു സന്തോഷം കൊണ്ടുവരാൻ ഇത് സഹായിച്ചു മാത്രമല്ല, ഇത് നിർമ്മാതാക്കളുടെ സമൂഹത്തിന്‍റെ പ്രധാന ഘടകമായി മാറിയിരിക്കുന്നു. Pi ഫൗണ്ടേഷൻ ഇതിനകം തന്നെ നല്ല ഉൽപ്പന്നത്തിൽ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ ഇപ്പോൾ റാസ്ബെറി പൈ ആറാമത്തെ വേര്‍ഷനില്‍ എത്തിനില്‍ക്കുന്നു.

പൈ, ക്രെഡിറ്റ് കാർഡിനേക്കാൾ അല്‍പംകൂടി വലുതായ  ഒരു ചെറിയ കമ്പ്യൂട്ടറാണ്, ചെറിയൊരു വൈദ്യുതി ഉറവിടം (5വോള്‍ട്ട്) മതി നല്ലൊരു ഗെയിം, ഓപ്പൺ ഓഫീസ് പോലുള്ള വേഡ് പ്രോസസ്സർ, ജിമ്പ് പോലുള്ള ഇമേജ് എഡിറ്റർ, സമാന രീതിയിലുള്ള ഏതെങ്കിലും പ്രോഗ്രാം തുടങ്ങിയവ പ്രവർത്തിപ്പിക്കുന്നതിന്.

പൈ നെ ഹോബിയിസ്റ്റുകക്ക് (ഇലക്ട്രോണിക്സ് ഹോബിയാക്കിയവര്‍) പ്രോട്ടോടൈപ്പ് (മാതൃക) ആസൂത്രണം ചെയ്യുന്നതിനും പ്രോഗ്രാമിനെ കുറിച്ചു കൂടുതൽ പഠിക്കുന്നവര്‍ക്കും        ഉപയോഗിക്കാൻ ഒരു വിദ്യാഭ്യാസ ഗാഡ്ജറ്റായി അവതരിപ്പിച്ചു. എന്നിരുന്നാലും നമ്മുടെ ഇന്നത്തെ കമ്പ്യൂട്ടർ ലിനക്സ്, മാക്, വിൻഡോസ് പിസി എന്നിവയ്ക്ക് പകരമാകില്ല.

പൈ, എആർഎം പ്രൊസസ്സർ(ARM Processor) [700 MHz], ഒരു ജിപിയു, 256 മുതൽ 512 എംബി റാം വരെയുളള (വെര്‍ഷനുകള്‍ അനുസരിച്ച് മാറ്റങ്ങള്‍ വരാം) ഒരു ബ്രോഡ്കോം SoC (സിസ്റ്റം ഓണ്‍ എ ചിപ്പ്) അടിസ്ഥാനമാക്കിയുള്ളതാണ്. ബൂട്ട് മീഡിയാ ഒരു എസ്ഡി (SD) കാർഡാണ് [അവ ഉൾപ്പെടുത്തിയിട്ടില്ല], ഒപ്പം സ്ഥിരസ്ഥിതി (Permanent) ഡാറ്റയ്ക്കായി SD കാർഡ് ഉപയോഗിക്കാനും കഴിയും. റാമും പ്രോസസ്സിങ് പവര്‍ നിങ്ങളുടെ വീട്ടിൽ ഉണ്ടായിരിക്കാവുന്ന വൈദ്യുത ഉപകരണ യന്ത്രങ്ങളുമായി താരതമ്മ്യം ചെയ്താല്‍ അതിന്‍റെ അടുത്തില്ല എന്ന് നിങ്ങൾക്കറിയാം, ഈ പൈ  ചില അടിസ്ഥാന പ്രവർത്തനങ്ങൾക്ക്, വിശേഷിച്ച് പരീക്ഷണത്തിനും വിദ്യാഭ്യാസത്തിനുമായി ഒരു ചെറിയ കമ്പ്യൂട്ടറായി ഉപയോഗിക്കാനാകും.

പൈ മായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു

 കമ്പ്യൂട്ടര്‍  ഒരു റാസ്‌ബെറി പൈ
 സ്റ്റോറേജ്  SD കാര്‍ഡ്‌
 പവര്‍ സപ്ലൈ  5വോള്‍ട്ട്
 ഡിസ്പ്ലേ  HDMI മോണിറ്റര്‍
 ഇന്‍പുട്ട്  USB മൗസ്
 ഇന്‍പുട്ട്  USB കീബോര്‍ഡ്‌
 നെറ്റ് വര്‍ക്ക്‌  ഈഥര്‍ നെറ്റ്

പങ്ക് വെക്കാം