പങ്ക് വെക്കാം

താപം, സമ്മർദ്ദം, ഈർപ്പം, ചലനം തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളെ തിരിച്ചറിയുന്ന ഉപകരണമാണ് സെൻസർ. എങ്ങനെ എന്ന് വച്ചാല്‍  ഇത്തരം പ്രതിഭാസങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങള്‍ സെൻസറുകളുടെ ഭൗതിക, രാസ, അല്ലെങ്കിൽ വൈദ്യുതകാന്തിക സ്വഭാവത്തെ ബാധിക്കുന്നു, ഈ മാറ്റങ്ങള്‍ കൂടുതൽ ഉപയോഗപ്രദവും ഉപയോഗിക്കാൻ കഴിയുന്നതുമായ  രൂപത്തിലേക്ക് മാറ്റുകയും ചെയ്യുന്നു. ഒരു അളവെടുപ്പ് (മെഷര്‍മെന്റ്) സിസ്റ്റത്തിന്റെ ഹൃദയമാണ് സെൻസർ. ഒരു ഔട്ട്പുട്ട് ഉണ്ടാക്കുന്നതിന് പരിസ്ഥിതി വ്യവഹാരങ്ങളുമായി സമ്പർക്കം വരുന്ന ആദ്യത്തെ ഘടകം ഇതാണ്.

പല തരത്തിലുള്ള സെൻസറുകളുടെ ചില ഉദാഹരണങ്ങൾ ഇതാ:

തെര്‍മോമീറ്റര്‍:- മെർക്കുറി അടിസ്ഥാനത്തിലുള്ള ഗ്ലാസ് തെർമോമീറ്ററിൽ ഇന്പുട്ട് താപമാണ്‌. തപത്തിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് മെര്‍ക്കുറി വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നു. തല്‍ഫലമായി ഗ്ലാസ്‌ ട്യുബില്‍ രേഖപെടുത്തിയ അളവുകള്‍ നോക്കി താപനില മനസിലാക്കാം.

ലിറ്റ്മസ് പേപ്പര്‍:- രാസപ്രവര്‍ത്തനത്തിന്‍റെ ഫലമായി നിറം മാറുന്നു അതുവഴി ദ്രാവകങ്ങളുടെ PH നിലവാരം മനസ്സിലാക്കാം.

ഇലക്ട്രിക് സെന്‍സറുകള്‍

താപം, സമ്മർദ്ദം, ഈർപ്പം, ചലനം തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളെ ഒരു ഇലക്ട്രിക്‌ സിഗ്നലാക്കി മാറ്റുന്ന ഉപകങ്ങളെയാണ് ഇലക്ട്രിക് സെന്‍സറുകള്‍ എന്ന് വിളിക്കുന്നത്‌.

കാറിന്റെ എമിഷൻ കണ്ട്രോൾ സിസ്റ്റത്തിലെ ഓക്സിജൻ സെൻസർ ഗ്യാസോലിൻ / ഓക്സിജൻ അനുപാതം ക്രമീകരിക്കുന്നു, സാധാരണയായി അതൊരു രാസപ്രവർത്തനത്തിലൂടെ ഒരു വോൾട്ടേജ് ഉൽപാദിപ്പിക്കുകയും  എൻജിനിലെ ഒരു കമ്പ്യൂട്ടർ വോൾട്ടേജ് വായിക്കുകയും ചെയ്യുന്നു, മിശ്രിതം ഒപ്റ്റിമൽ അല്ലെങ്കിൽ, ബാലൻസ് വീണ്ടും ക്രമീകരിക്കുകയും ചെയ്യും.

ഹോം സെക്യൂരിറ്റി ലൈറ്റുകൾ, ഓട്ടോമാറ്റിക് കവാടങ്ങൾ, എന്നിവ സാധാരണയായി മൈക്രോതരംഗങ്ങള്‍ (മൈക്രോവേവ്), അൾട്രാസോണിക് തരംഗങ്ങൾ, അല്ലെങ്കിൽ പ്രകാശം പോലെയുള്ള ചില ഊർജ്ജങ്ങളെ അയയ്ക്കുന്നു. ഇങ്ങനെ അയച്ച തരംഗങ്ങള്‍ക്ക് കുറുകെ എന്തെങ്കിലും വസ്തുക്കള്‍ പ്രവേശിച്ചാല്‍ അല്ലെങ്കില്‍  അതിന്‍റെ പാതയിലേക്ക് പ്രവേശിക്കുമ്പോൾ എന്തെങ്കിലും തടസ്സമുണ്ടാകുമ്പോൾ കണ്ടുപിടിക്കുകയും ചെയ്യുന്നു.

സെന്‍സറുകളുടെ വര്‍ഗീകരണം 

വിവിധ എഴുത്തുകാരും വിദഗ്ധരും ചേർന്ന് സെൻസറുകളുടെ പല രീതികളില്‍ വർഗ്ഗീകരിച്ചിട്ടുണ്ട്.  ചിലർ വളരെ ലളിതവും ചിലത് വളരെ സങ്കീർണ്ണവുമാണ്.  നിലവില്‍ വിദഗ്ധര്‍ അവരുടെ ലളിതമായി പറഞ്ഞ വർഗ്ഗീകരണമാണങ്ങളെ കുറിച്ചാണ് ഇവിടെ പ്രധിഭാതിക്കുന്നത്.

സെൻസറുകളുടെ ആദ്യ വർഗ്ഗീകരണത്തിൽ അവയെ ആക്റ്റീവും പാസ്സീവും ആയി വേര്‍തിരിച്ചിരിക്കുന്നു. ആക്റ്റീവ് സെന്‍സറുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വൈദ്യുതി ആവശ്യമാണ്. പാസ്സീവ് സെന്‍സറുകള്‍ക്ക് ബാഹ്യ പവർ സിഗ്നൽ ആവശ്യമില്ല.

സെൻസറിൽ ഉപയോഗിക്കുന്ന നിരീക്ഷണത്തിന്‍റെ (ഡിറ്റക്ഷന്‍) അടിസ്ഥാനത്തിലാണ് മറ്റൊരു തരംതിരിവ്. ഇലക്ട്രോണിക്, ബയോളജിക്കൽ, കെമിക്കൽ, റേഡിയോആക്ടീവ് തുടങ്ങിയവയാണ് അവ.

പരിവർത്തന പ്രതിഭാസത്തെ (കണ്‍വെര്‍ഷന്‍) , അതായത് ഇൻപുട്ട്, ഔട്ട്പുട്ട് എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് അടുത്ത വർഗ്ഗീകരണം. ഇലക്ട്രിക്, തെർമോഇക്ട്രിക്, ഇലക്ട്രോകെമിക്കൽ, വൈദ്യുതകാന്തിക, തെർമോഒപ്ടിക് എന്നിവയാണ് സാധാരണ പരിവർത്തനത്തിലെ ചിലത്.

സെൻസറുകളുടെ അന്തിമ വർഗ്ഗീകരണം അനലോഗ് ആൻഡ് ഡിജിറ്റൽ സെൻസറുകൾ ആണ്. അനലോഗ് സെൻസറുകൾ ഒരു അനലോഗ് ഔട്ട്പുട്ട് ഉൽപാദിപ്പിക്കുന്നു, അതായത് അളക്കുന്ന അളവിനുസരിച് തുടർച്ചയായുള്ള (കണ്ടിന്യുസ് – Continuous) ഔട്ട്പുട്ട് സിഗ്നൽ.

അനലോഗ് സെൻസറുകൾക്ക് വിരുദ്ധമായി ഡിജിറ്റൽ സെൻസറുകൾ, ഡിജിറ്റൽ ഡാറ്റ ഉപയോഗിച്ച് പ്രവർത്തിക്കുന്നു. ഡിജിറ്റൽ സെൻസറുകളിലെ ഡാറ്റ, പരിവർത്തനത്തിനും സംപ്രേഷത്തിനും ഉപയോഗിക്കുന്നതും, ഡിജിറ്റൽ സ്വഭാവമുള്ളതുമാണ്.

വിവധതരം സെന്‍സറുകള്‍

വിവിധ പ്രയോഗങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന പല തരത്തിലുള്ള സെൻസറുകളുടെ പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്. ഈ സെൻസറുകളെല്ലാം താപനില, പ്രതിരോധം, കപ്പാസിറ്റൻസ്, കണ്ടക്ഷൻ, ഹീറ്റ് ട്രാൻസ്ഫർ തുടങ്ങിയ ഭൗതികഗുണങ്ങൾ അളക്കാൻ ഉപയോഗിക്കുന്നു.

 • താപനില സെൻസർ
 • സാമീപ്യ മാപിനി
 • ആക്സിലറോമീറ്റർ
 • IR സെൻസർ (ഇൻഫ്രാറെഡ് സെൻസർ)
 • മർദ്ദം അളക്കുന്ന സെന്‍സര്‍ (Pressure sensor)
 • ലൈറ്റ് സെൻസർ
 • അള്‍ട്രസോണിക് സെന്‍സര്‍
 • സ്മോക്ക് (പുക) സെന്‍സര്‍
 • ഗ്യാസ് (LPG) സെന്‍സര്‍ 
 • ആൽക്കഹോൾ സെൻസർ
 • ടച്ച് സെൻസർ
 • കളർ സെൻസർ
 • ഈർപ്പത്തിന്റെ സെൻസർ (Humidity sensor)
 • ടിൽറ്റ് സെൻസർ (Tilt Sensor)
 • ഫ്ളോയും ലെവൽ സെൻസറും


പങ്ക് വെക്കാം