പങ്ക് വെക്കാം

ഒരു ഡോക്ടര്‍ക്ക് സ്റ്റെതസ്കോപ് എന്ന പോലെ ഒരു ഇലക്ട്രോണിക്സ് എഞ്ചിനീയര്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് മള്‍ട്ടിമീറ്റര്‍.

ഒരു മള്‍ട്ടിമീറ്റര്‍ എങ്ങനെ ഉപയോഗിക്കാമെന്ന് പരിചയപ്പെടുത്തുകയാണിവിടെ. അതിനായി നമുക്കെല്ലാവര്‍ക്കും പരിചയമുള്ളതും വില കുറഞ്ഞതുമായ ഒരു മള്‍ട്ടിമീറ്റര്‍ മോഡല്‍ തിരഞ്ഞെടുക്കാം.

ഈ മോഡല്‍ മള്‍ട്ടിമീറ്റര്‍ എല്ലാവര്‍ക്കും പരിചയമുണ്ടാവും എന്ന് വിശ്വസിച്ചുകൊണ്ട്  തുടങ്ങുന്നു.

ഒരു മള്‍ട്ടിമീറ്റര്‍ ഉപയോഗിച്ച് വോള്‍ട്ടത (വോള്‍ട്ടേജ്), കറന്റ്‌, റെസിസ്റ്റന്‍സ്, ഡയോഡ്  ട്രാന്‍സിസ്റ്റര്‍,  കണ്ടിന്യുറ്റി (തുടർച്ച) തുടങ്ങിയവ വളരെ അനായാസം അളന്നു മനസ്സിലാക്കാം. പുതുതായി കണ്ടുവരുന്ന ചില മള്‍ട്ടിമീറ്ററുകളില്‍ കാപ്പാസിറ്റന്‍സും അളക്കാന്‍ കഴിയും.

പ്രധാനമായും മള്‍ട്ടിമീറ്ററുകള്‍ക്ക് മൂന്ന് ഭാഗങ്ങലാണുള്ളത്

 1. ഡിസ്പ്ലേ
 2. സെലെക്ഷന്‍ നോബ്
 3. ടെസ്റ്റ്‌ ലീഡുകള്‍

ഒരു സാധാരണ മള്‍ട്ടിമീറ്ററിന്‍റെ ഡിസ്പ്ലേയില്‍  മൂന്നോ നാലോ ഡിജിറ്റുകള്‍  ഉണ്ടാകും ഇവിടെ നമ്മള്‍ പഠിക്കാന്‍ പോകുന്ന മള്‍ട്ടിമീറ്ററിന് മൂന്ന് ഡിജിറ്റുകളാണുള്ളത്.

റേഞ്ചു മാറ്റാന്‍ ഉപയോഗിക്കുന്നതാണ് സെലെക്ഷന്‍ നോബ്. നമുക്കാവശ്യമുള്ള ഭാഗത്തേക്ക്‌ തിരിക്കാന്‍ അവ സഹായിക്കുന്നു.

ടെസ്റ്റ്‌ ലീഡുകള്‍ മള്‍ട്ടിമീറ്ററിലെ പോര്‍ട്ടുകളില്‍ ബന്ധിപ്പിക്കണം അതിനായി മള്‍ട്ടിമീറ്ററില്‍ മൂന്ന് പോര്‍ട്ടുകള്‍ കാണാം. COM എന്ന നാമധേയത്തില്‍ കാണുന്ന കോമ്മണ്‍ പോര്‍ട്ടാണ് ഒന്ന്. 500mA (മില്ലി ആമ്പിയര്‍) വരെ കൊടുക്കാവുന്ന VΩmA എന്നിവ അടയാളപ്പെടുത്തിയിരിക്കുന്ന താണ് രണ്ടാമത്തെ പോര്‍ട്ട്‌. ഈ രണ്ടു പൊര്‍ട്ടുകളാണ് സാധാരണയായി ഉപയോകിക്കുന്നത്. വലിയ തോതിലുള്ള വൈദ്യുത പ്രവാഹം (കറന്റ്‌) അളക്കാന്‍ വേണ്ടി മാത്രമാണ് 10A എന്നടയാളപ്പെടുത്തിയ പോര്‍ട്ട്‌ ഉപയോഗിക്കാറുള്ളൂ. ഒരു മള്‍ട്ടിമീറ്ററിലെ ഭാഗങ്ങള്‍ ചുവടെ ചിത്രത്തില്‍ അടയാള പെടുത്തിയിരിക്കുന്നു.

ആദ്യമായി റെസിസ്റ്റന്‍സ് അളക്കുന്നത് എങ്ങനെ എന്ന് നോക്കാം

 • കറുത്ത പ്രോബ് COM പോര്‍ട്ടിലും ചുവന്ന പ്രോബ് VΩmA എന്നടയാളപ്പെടുത്തിയിരിക്കുന്ന പോര്‍ട്ടിലും ഘടിപ്പിക്കുക (കണകട് ചെയ്യുക).
 • മൾട്ടിമീറ്റര്‍ ഓണ്‍ ചെയ്യുക, സെലെക്ഷന്‍ നോബ് പ്രതിരോധ (റെസിസ്റ്റന്‍സ്) മോഡിലേക്ക് സെറ്റ് ചെയ്യുക.
 • Ω ചിഹ്നത്താൽ സൂചിപ്പിച്ചിട്ടുള്ള ohms ൽ ആണ് പ്രതിരോധം (റെസിസ്റ്റന്‍സ്) അളക്കുന്നത്
 • ക്ക മൾട്ടിമീറ്ററുകളും സ്വയം നിയന്ത്രിക്കപ്പെടുന്നില്ല, അതായത് നിങ്ങൾ അളക്കാനുള്ള പ്രതിരോധത്തിനായുള്ള ശരിയായ പരിധി(appropriate range) സജ്ജമാക്കേണ്ടിവരും. നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, ഉയർന്ന പരിധി ക്രമീകരണത്തോടെ (highest range) തുടങ്ങുക.
 • നിങ്ങൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന സർക്യൂട്ട് അല്ലെങ്കിൽ ഘടകത്തിന്‍റെ ഓരോ അറ്റത്തും (ലീഡുകളിലും) പ്രോബുകള്‍ വക്കുക
 • പ്രതിരോധം ദിശാസൂജ്യമല്ല (ഡയറക്ഷന്‍ അഥവാ പൊളാരിറ്റി ഇല്ല). അതുകൊണ്ടുതന്നെ പ്രോബുകള്‍ എങ്ങനെ വേണമെങ്കിലും ഘടിപ്പിക്കാം.
 • മൾട്ടിമീറ്റർ പൂജ്യത്തോട് അടുത്ത വിലയാണ് കാണിക്കുന്നതെങ്കില്‍ , റേഞ്ച് വളരെ കൂടിയ  അളവിലാണ് സജ്ജീകരിച്ചിരിക്കുന്നത്. സെലെക്ഷന്‍ നോബ് ചെറിയ റേഞ്ച്ലേക്ക് മാറ്റി  വീണ്ടും അളക്കുക.
 • സെലെക്ഷന്‍ നോബ് നമ്മള്‍ അളക്കാന്‍ ഉദ്യേശിക്കുന്ന റെസിസ്റ്ററിന്‍റെ വിലയേക്കാള്‍ കുറഞ്ഞ റേഞ്ച്ലാണെങ്കില്‍, മൾട്ടിമീറ്റർ ലളിതമായി 1 അല്ലെങ്കിൽ OL എന്നാണ് കാണിക്കുക, ഇത് ഓവർലോഡ് ചെയ്തോ അല്ലെങ്കിൽ പരിധിക്ക് പുറത്തുള്ളതായി സൂചിപ്പിക്കുന്നു. ഇത് മൾട്ടിമീറ്റർക്ക് ദോഷം ചെയ്യുകയില്ലെങ്കിലും ഡയൽ ഉയർന്ന ശ്രേണിയിലേക്ക് സജ്ജമാക്കേണ്ടതുണ്ട്.
 • ശരിയായ റേഞ്ച് ആണെങ്കില്‍ ചുവടെയുള്ള ചിത്രത്തില്‍ കാണുന്ന പോലെ വിലകള്‍ ലഭിക്കും.

റെസിസ്റ്ററിന്‍റെ വില 1KΩ

റെസിസ്റ്ററിന്‍റെ വില 100KΩ

അടുത്തതായി ഡിസി വോള്‍ട്ടേജ് (DC Voltage) എങ്ങനെ അളക്കാം എന്ന് നോക്കാം

 • കറുത്ത പ്രോബ് COM പോര്‍ട്ടിലും ചുവന്ന പ്രോബ് VΩmA എന്നടയാളപ്പെടുത്തിയിരിക്കുന്ന പോര്‍ട്ടിലും ഘടിപ്പിക്കുക (കണകട് ചെയ്യുക).
 • മൾട്ടിമീറ്റര്‍ ഓണ്‍ ചെയ്യുക, സെലെക്ഷന്‍ നോബ് ഡിസി വോള്‍ട്ടേജ് മോഡിലേക്ക് (V⎓)സെറ്റ് ചെയ്യുക.
 • മിക്ക മൾട്ടിമീറ്ററുകളും ഓട്ടോറേഞ്ചിoഗ് അല്ല, അതായത് നിങ്ങൾ അളക്കേണ്ടി വരുന്ന വോൾട്ടേജിന്‍റെ ശരിയായ പരിധി സജ്ജമാക്കേണ്ടിവരും.
 •  ഡയലിൽ ഓരോ ക്രമീകരണവും അളക്കാൻ കഴിയുന്ന പരമാവധി വോൾട്ടേജ് പട്ടികപ്പെടുത്തുന്നു. ഉദാഹരണത്തിന്, നിങ്ങൾ 2 വോൾട്ടേക്കാളും 20 ൽ കുറയാത്ത അളവുകൾ കണക്കാക്കണമെങ്കിൽ 20 വോൾട്ട് ക്രമീകരണം ഉപയോഗിക്കുക.
 • നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, ഉയർന്ന ക്രമീകരണത്തോടെ തുടങ്ങുക.
 • ചുവന്ന പ്രോബ് പോസിറ്റീവ്ലും കറുത്ത പ്രോബ് നെഗറ്റീവ്ലും ഘടിപ്പിക്കുക.
 • മൾട്ടിമീറ്റര്‍ റേഞ്ച് വളരെ ഉയർന്നതാണെങ്കിൽ നിങ്ങൾക്ക് വളരെ കൃത്യമായ ഒരു വില  ലഭിക്കില്ല. ഇവിടെ മൾട്ടിമീറ്റർ 1.5 വോൾട്ട് കാണിക്കുന്നു. അത് നല്ലതാണ്, പക്ഷെ മികച്ച വില  ലഭിക്കാൻ  താഴ്ന്ന പരിധിയിലേക്ക് ഡയൽ  മാറ്റിയാൽ മതിയാകും.
 • പ്രോബുകൾ തിരിച്ചു ഘടിപ്പിക്കുന്നതോന്നും ദോഷം ചെയ്യില്ല; അതൊരു നെഗറ്റീവ് വില  നൽകുമെന്നേയുള്ളൂ.
 • ചുവടെയുള്ള ചിത്രങ്ങളില്‍നിന്നും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാക്കാം

 

അടുത്തതായി എസി വോള്‍ട്ടേജ് (AC Voltage) അളക്കുന്നത് എങ്ങനെ എന്ന് നോക്കാം.

 • കറുത്ത പ്രോബ് COM പോര്‍ട്ടിലും ചുവന്ന പ്രോബ് VΩmA എന്നടയാളപ്പെടുത്തിയിരിക്കുന്ന പോര്‍ട്ടിലും ഘടിപ്പിക്കുക (കണകട് ചെയ്യുക).
 • മൾട്ടിമീറ്റര്‍ ഓണ്‍ ചെയ്യുക, സെലെക്ഷന്‍ നോബ് എസി വോള്‍ട്ടേജ് മോഡിലേക്ക് (V~)സെറ്റ് ചെയ്യുക.
 • മിക്ക മൾട്ടിമീറ്ററുകളും ഓട്ടോറേഞ്ചിoഗ് അല്ല, അതായത് നിങ്ങൾ അളക്കേണ്ടി വരുന്ന വോൾട്ടേജിന്‍റെ ശരിയായ പരിധി സജ്ജമാക്കേണ്ടിവരും.
 •  ഡയലിൽ ഓരോ ക്രമീകരണവും അളക്കാൻ കഴിയുന്ന പരമാവധി വോൾട്ടേജ് പട്ടികപ്പെടുത്തുന്നു. ഉദാഹരണത്തിന്, നിങ്ങൾ 0 വോൾട്ടേക്കാളും 200 ൽ കുറയാത്ത അളവുകൾ കണക്കാക്കണമെങ്കിൽ 200 വോൾട്ട് ക്രമീകരണം ഉപയോഗിക്കുക.
 • നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, ഉയർന്ന ക്രമീകരണത്തോടെ തുടങ്ങുക.
 • എസി വോള്‍ട്ടേജ് ന് പൊളാരിറ്റി ഇല്ലാത്തതിനാല്‍ പ്രോബുകള്‍ ഏതു രീതിയിലും ഘടിപ്പിക്കാം നെഗറ്റീവെന്നോ പോസിറ്റിവെന്നോ ഇല്ല.
 • മൾട്ടിമീറ്റര്‍ റേഞ്ച് വളരെ ഉയർന്നതാണെങ്കിൽ നിങ്ങൾക്ക് വളരെ കൃത്യമായ ഒരു വില  ലഭിക്കില്ല. ഇവിടെ മൾട്ടിമീറ്റർ 230 വോൾട്ട് കാണിക്കുന്നു.
 • ചുവടെയുള്ള ചിത്രത്തില്‍നിന്നും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാക്കാം.

അടുത്തതായി ഡിസി കറന്റ്‌ (DC Current) എങ്ങനെ അളക്കാം എന്ന് നോക്കാം

 • കറുത്ത പ്രോബ് COM പോര്‍ട്ടിലും ചുവന്ന പ്രോബ് 10A⎓MAX  എന്നടയാളപ്പെടുത്തിയിരിക്കുന്ന പോര്‍ട്ടിലും ഘടിപ്പിക്കുക (കണകട് ചെയ്യുക).
 • മൾട്ടിമീറ്റര്‍ ഓണ്‍ ചെയ്യുക, സെലെക്ഷന്‍ നോബ് ഡിസി കറന്റ്‌ മോഡിലേക്ക് (A⎓) സെറ്റ് ചെയ്യുക.
 • A ചിഹ്നത്താൽ സൂചിപ്പിച്ചിട്ടുള്ള Amps (ആമ്പിയര്‍)ലാണ് കറന്റ്‌ അളക്കുന്നത്.
 • മിക്ക മൾട്ടിമീറ്ററുകളും ഓട്ടോറേഞ്ചിoഗ് അല്ല, അതായത് നിങ്ങൾ അളക്കേണ്ടി വരുന്ന കറന്റിന്‍റെ ശരിയായ പരിധി സജ്ജമാക്കേണ്ടിവരും.
 •  ഡയലിൽ ഓരോ ക്രമീകരണവും അളക്കാൻ കഴിയുന്ന പരമാവധി കറന്റ്‌ പട്ടികപ്പെടുത്തുന്നു. ഉദാഹരണത്തിന്, നിങ്ങൾ 20m ആമ്പിയറിനെക്കാളും 200m ൽ കുറയാത്ത അളവുകൾ കണക്കാക്കണമെങ്കിൽ 200m ആമ്പിയര്‍ ക്രമീകരണം ഉപയോഗിക്കുക.
 • നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, ഉയർന്ന ക്രമീകരണത്തോടെ തുടങ്ങുക.
 • ചിത്രത്തില്‍ കാണുന്ന പോലെ ശ്രേണിയി(സീരീസ് – series)ലാണ്പ്രോബുകള്‍ ഘടിപ്പിക്കേണ്ടത്.
 • മൾട്ടിമീറ്റര്‍ റേഞ്ച് വളരെ ഉയർന്നതാണെങ്കിൽ നിങ്ങൾക്ക് വളരെ കൃത്യമായ ഒരു വില  ലഭിക്കില്ല. ഇവിടെ മൾട്ടിമീറ്റർ 170mA കറന്റ്‌ കാണിക്കുന്നു. അത് നല്ലതാണ്, പക്ഷെ മികച്ച വില  ലഭിക്കാൻ  താഴ്ന്ന പരിധിയിലേക്ക് ഡയൽ  മാറ്റിയാൽ മതിയാകും.
 • പ്രോബുകൾ തിരിച്ചു ഘടിപ്പിക്കുന്നതോന്നും ദോഷം ചെയ്യില്ല.
 • ചുവടെയുള്ള ചിത്രങ്ങളില്‍നിന്നും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാക്കാം

അടുത്തതായി ഡയോഡ്, വയര്‍ കണ്ടിന്യുറ്റി എന്നിവ എങ്ങനെ കണ്ടുപിടിക്കാം എന്ന് നോക്കാം

ആദ്യമായി ഡയോഡ്:-

 • കറുത്ത പ്രോബ് COM പോര്‍ട്ടിലും ചുവന്ന പ്രോബ് VΩmA എന്നടയാളപ്പെടുത്തിയിരിക്കുന്ന പോര്‍ട്ടിലും ഘടിപ്പിക്കുക (കണകട് ചെയ്യുക).
 • മൾട്ടിമീറ്റര്‍ ഓണ്‍ ചെയ്യുക, സെലെക്ഷന്‍ നോബ് ഡയോഡ് മോഡിലേക്ക് സെറ്റ് ചെയ്യുക.
 • ചുവന്ന പ്രോബ് പോസിറ്റീവ്ലും കറുത്ത പ്രോബ് നെഗറ്റീവ്ലും ഘടിപ്പിക്കുക.
 • ഡയോഡ് നല്ലതാണെങ്കില്‍ ഈ പൊസിഷനില്‍ ഒരു ബീപ് ശബ്ദം കേള്‍ക്കാം. ഈ പൊസിഷനില്‍ ഡയോഡ് നല്ലതാല്ലങ്കില്‍ ശബ്ദമൊന്നും കേള്‍ക്കില്ല.
 • പ്രുബുകള്‍ തിരുച്ചു ഘടിപ്പിച്ചാല്‍ ഡയോഡ് നല്ലതാണെങ്കില്‍ ശബ്ദമൊന്നും കേള്‍ക്കില്ല.
 • ചുവടെയുള്ള ചിത്രങ്ങളില്‍നിന്നും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാക്കാം

അടുത്തതായി വയര്‍ കണ്ടിന്യുറ്റി:

 • കറുത്ത പ്രോബ് COM പോര്‍ട്ടിലും ചുവന്ന പ്രോബ് VΩmA എന്നടയാളപ്പെടുത്തിയിരിക്കുന്ന പോര്‍ട്ടിലും ഘടിപ്പിക്കുക (കണകട് ചെയ്യുക).
 • മൾട്ടിമീറ്റര്‍ ഓണ്‍ ചെയ്യുക, സെലെക്ഷന്‍ നോബ് ഡയോഡ് മോഡിലേക്ക് സെറ്റ് ചെയ്യുക.
 • പൊളാരിറ്റി ഇല്ലാത്തതിനാല്‍ പ്രോബുകള്‍ ഏതു രീതിയിലും ഘടിപ്പിക്കാം നെഗറ്റീവെന്നോ പോസിറ്റിവെന്നോ ഇല്ല.
 • വയറില്‍ അല്ലെങ്കില്‍ പാതയില്‍ എവിടെയും ക്ഷതമില്ലെങ്കില്‍ ഒരു ബീപ് ശബ്ദം കേള്‍ക്കാം.
 • ചുവടെയുള്ള ചിത്രങ്ങളില്‍നിന്നും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാക്കാം

 


പങ്ക് വെക്കാം