പങ്ക് വെക്കാം

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നിരുന്നാലും അത് വാങ്ങാനും കുടിക്കുവാനും നമ്മുടെ രാജ്യത്തെ നിയമം അനുവദിക്കുന്നു. പക്ഷെ ഒരാള്‍ അളവില്‍ കൂടുതല്‍ അല്കഹോള്‍ കഴിച്ചാല്‍ എന്ത് സംഭവിക്കും എന്ന് നമുക്കറിയാം. ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം. ഒരാള്‍ എത്ര അളവ് അല്കഹോള്‍ കഴിച്ചിട്ടുണ്ട് എന്ന് എങ്ങനെ  കണ്ടുപിടിക്കാം എന്നതാണ് നമ്മള്‍ പഠിക്കാന്‍ പോകുന്നത്. അതിനായി വിദഗ്ദര്‍ വികസ്സിപ്പിചെടുത്ത ഒരു സെന്‍സറാണ് MQ3 എന്ന നാമധേയത്തില്‍ അറിയപ്പെടുന്ന അല്കഹോള്‍ സെന്‍സര്‍. MQ3 വികസ്സിപ്പിച്ചത് അല്കഹോള്‍ സെന്‍സ് ചെയ്യാന്‍ ആണെങ്കിലും അല്കഹോളുമായി സാമ്യമുള്ള വസ്തുക്കളെ സെന്‍സ് ചെയ്യാനും ഉപയോഗിക്കാം.

മദ്യ വാതകത്തിന്റെ 0.05 മി.ഗ്രാം / ലിറ്റർ മുതൽ 10 മില്ലിഗ്രാം / ലിറ്റർ  സാന്നിധ്യം വരെ ഈ സെന്‍സര്‍ കൊണ്ട് നമുക്ക് കണ്ടുപിടിക്കാം. വളരെ വില കുറഞ്ഞതും വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ഒരു സെന്‍സറാണിത്.

പ്രവര്‍ത്തനം

ഈ സെൻസറിനായി ഉപയോഗിക്കുന്ന സെൻസിറ്റീവ് മെറ്റീരിയലുകൾ SnO2 ആണ്. ശുദ്ധമായ വായുവില്‍ അതിന്‍റെ ചാലകത വളരെ കുറവാണ്. അല്കഹോള്‍ വായു അതിലേക്കു വരുമ്പോള്‍ രാസപ്രവര്‍ത്തനം നടക്കുകയും, തല്‍ഫലമായി കൂടുതല്‍ അയോണുകള്‍ അഥവാ ചാര്‍ജ് കണങ്ങള്‍ ഉണ്ടാവുകയും ചാലകത കൂടുകയും ചെയ്യുന്നു. വ്യത്യസ്ത അളവിലുള്ള അല്കഹോളിനു വ്യത്യസ്ത ചാലകതയായിരിക്കും അങ്ങനെ വായുവിലെ അല്കഹോളിന്‍റെ അളവ് നമുക്ക് മനസ്സിലാക്കം. ചില കാലിബ്രാഷനിലൂടെ ശ്വാസവായു സെന്‍സറിലൂടെ കടത്തിവിട്ടാല്‍ രക്തത്തിലെ അല്കഹോളിന്‍റെ അളവും കണ്ടുപിടിക്കാം.

ഒരു അല്കഹോള്‍ സെന്‍സര്‍ ഉപയോഗിച്ച് എങ്ങനെ ഒരു ആല്‍ക്കോമീറ്റര്‍ (ശ്വാസ വായുഉപയോഗിച്ച് രക്തത്തിലെ അല്കഹോളിന്‍റെ അളവറിയാനുള്ള ഉപകരണം)  ഉണ്ടാക്കാം എന്ന് നോക്കാം.


പങ്ക് വെക്കാം